Advertisements

24 ന്യൂസ് ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്നു ടിആര്‍പ്പി റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത് എത്തുമോ ?

മലയാളം ന്യൂസ് ചാനലുകളുടെ ടിആര്‍പ്പി പ്രകടനം – 24 ന്യൂസ് ഒന്നാമന്‍ ആവുമോ ?

24 ന്യൂസ്

ഗൂഗിള്‍ ന്യൂസില്‍ പിന്തുടരാം

24 News Channel TRP Ratings

എതിരാളികളില്ലാതെ വിലസിയിരുന്ന ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ഫ്ലവേര്‍സ് കുടുംബത്തില്‍ നിന്നും ആരംഭിച്ച വാര്‍ത്താ ചാനലായ 24 ന്യൂസ് . ചുരുങ്ങിയ സമയം കൊണ്ട് മൂന്നാം സ്ഥാനത്തേക്കും പിന്നീട് തുടര്‍ച്ചായി രണ്ടാം സ്ഥാനത്തേക്കും കുതിച്ചു കയറിയ ട്വന്റി ഫോര്‍ ന്യൂസ് , ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലുമായുള്ള അന്തരം ഓരോ ആഴ്ച്ച പിന്നിടുമ്പോഴും കുറച്ചു കൊണ്ടുവരിയാണ്‌. എല്ലാ പ്രമുഖ കേബിള്‍, ഡിറ്റിഎച്ച് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ട്വന്റി ഫോര്‍ പോയ ആഴ്ച നേടിയത് 167 പോയിന്റാണ്.

24 ന്യൂസ് ലൈവ് യൂട്യൂബ് സ്ട്രീമിംഗ് കാണികളുടെ എണ്ണത്തിലും മുന്‍പില്‍ നില്‍ക്കുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ് നേടിയത് 205, മൂന്നാം സ്ഥാനം നിലനിര്‍ത്തിയ മനോരമ ന്യൂസ് കരസ്ഥമാക്കിയത് 114 പോയിന്‍റുകള്‍. മൊത്തം പോയിന്‍റുകളില്‍ കനത്ത ഇടിവ് നേരിട്ട് മാതൃഭൂമി ന്യൂസ് 4 സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണ്‌. 93 പോയിന്റാണ് മാതൃഭൂമി വാര്‍ത്താ ചാനലിനു ലഭിച്ചത്. ശബരിമല സ്ത്രീ പ്രവേശന സമയത്ത് ടിആര്‍പ്പി ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിപ്പ് നടത്തിയ ജനം ടിവിക്ക് ഇപ്പോള്‍ മീഡിയ വണ്‍ ചാനലിനും താഴെയാണ് സ്ഥാനം. കൈരളി ന്യൂസ് എന്ന് പേര് മാറിയ പീപ്പിള്‍ ലിസ്റ്റില്‍ ഏറ്റവും ഒടുവിലാണ്.

മലയാളം വാര്‍ത്താ ചാനല്‍ ടിആര്‍പ്പി ചാര്‍ട്ട്

Channelആഴ്ച്ച 2221201918
ഏഷ്യാനെറ്റ്‌ ന്യൂസ്205.24239.37231.52224.78229.55
24166.56176.41149.73141.26133.23
മനോരമ ന്യൂസ്114.52134.43122.33121.03123.02
മതുഭൂമി93.18113.09110.17111.92125.20
ജനം ടിവി40.0946.5143.0442.6442.75
മീഡിയ വണ്‍51.5052.3747.5837.9740.20
ന്യൂസ് 18 കേരള47.2851.0656.9653.1956.78
കൈരളി ന്യൂസ്24.6928.8331.4028.6233.92
റിപ്പോര്‍ട്ടര്‍ഈ ചാനലുകള്‍ ബാര്‍ക്ക് സബ്സ്ക്രൈബ് ചെയ്തിട്ടില്ല , ഇവയുടെ പോയിന്‍റുകള്‍ ലഭ്യമല്ല.
മംഗളം
രാജ് ന്യൂസ്

ഡോ. അരുണ്‍ കുമാര്‍ ആണ് 24 ന്യൂസ് ചാനലിനു ഇത്രയും ജനപിന്തുണ ഉണ്ടാക്കി കൊടുത്തതെന്ന രീതിയിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. അവതരിപ്പിക്കുന്ന വിഷയത്തിലുള്ള അറിവ് , ചര്‍ച്ച പാനലില്‍ ആളുകളെ ഉള്‍പ്പെടുത്തുന്ന രീതി എന്നിവയില്‍ ട്വന്റി ഫോര്‍ മികവു തെളിയിക്കുന്നു എന്നാണ് ഏക സ്വരത്തില്‍ എല്ലാവരും പറയുന്നത്. അരുണ്‍ കുമാര്‍ അവതരിപ്പിക്കുന്ന ജനകീയ കോടതി മികച്ച അഭിപ്രായമാണ് നേടുന്നത്, ഈ പരിപാടിയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ക്ക് ലഭിക്കുന്ന വ്യൂസ് അതിനു തെളിവാണ്.

230 പോയിന്‍റ് ആവറേജ് കഴിഞ്ഞ 4 വാരങ്ങളില്‍ (21 മുതല്‍ 18, ആഴ്ച്ച 17 ഇല്‍ ഏഷ്യാനെറ്റ്‌ ന്യൂസ് നേടിയത് 295.81 പോയിന്‍റ് ആണ്) നേടിയ ഏഷ്യാനെറ്റ്‌ ന്യൂസിന് ആഴ്ച്ച 164.16ഇല്‍ മാത്രം നഷ്ട്ടപ്പെട്ടത് 25 പോയിന്‍റുകളാണ്.

മോഹനന്‍ വൈദ്യര്‍ പങ്കെടുത്ത ജനകീയ കോടതി എപ്പിസോഡ് ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു. 24 ന്യൂസ് ക്ലിപ്പുകള്‍, പോസ്റ്ററുകള്‍ ഫേസ്ബുക്ക് അടക്കമുള്ള നവ മാദ്ധ്യമയിടങ്ങളില്‍ ധാരാളം ഷെയര്‍ ചെയ്യപ്പെടുന്നു. വാര്‍ത്തകളില്‍ സംഭവിക്കുന്ന പിഴവ് പ്രാധാന്യത്തോടെ തിരുത്തുന്ന , മലയാളം മാദ്ധ്യമങ്ങളില്‍ മുന്‍പ് കണ്ടിട്ടില്ലാത്തോരു കീഴ് വഴക്കം അനേക അവസരങ്ങളില്‍ 24 വാര്‍ത്താ ചാനല്‍ പ്രകടിപ്പിക്കുകയുണ്ടായി. 100 വാര്‍ത്തകള്‍ , ജനപ്രതിനിധികള്‍ റിപ്പോര്‍ട്ടര്‍ ആകുന്നു തുടങ്ങി കേരള ടിവി പ്രേക്ഷര്‍ക്ക് വ്യത്യസ്തമായ ടെലിവിഷന്‍ അനുഭവമാണ്‌ ആര്‍ ശ്രീകണ്ഠന്‍ നായരും സംഘവും നല്‍കിവരുന്നത്.

politicians as news readers
politicians as news readers

Ads

അഭിപ്രായം പങ്കു വെയ്ക്കാം

Your email address will not be published.