A10 ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാം മോഹന്‍ലാലിന്‍റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി ഉപയോഗിക്കാം

Advertisements

എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A10 ഫോണ്ട് , എങ്ങിനെ ഉപയോഗിക്കാം

Download A10 Font
Download A10 Font

മോഹൻലാല്‍ ൻറെ ജന്മദിനം ബിഗ്ഗ് ബോസ്സ് സീസണ്‍ 5 സമയത്ത്, ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിക്കുകയുണ്ടായി .തദ്ദവസരത്തില്‍ ഏഷ്യാനെറ്റ്‌ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഫോണ്ട് ആണ് A10 ഫോണ്ട് .

ബിഗ്ഗ് ബോസ്സ് സീസണ്‍ 6 ശ്രീ മോഹന്‍ലാലിന്‍റെ ജന്മദിന ആഘോഷവേളയില്‍ A10 ഫോണ്ട് റിലീസ് ചെയ്തിരിക്കുകയാണ്, പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ അത് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാന്‍ സാധിക്കും. സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് , A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.

Advertisements

A10 ഫോണ്ട് ഡൌണ്‍ലോഡ്

https://a10font.com/ എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുക, താഴേക്ക്‌ സ്ക്രോള്‍ ചെയ്യുമ്പോള്‍ ഡൌണ്‍ലോഡ് ബട്ടന്‍ കാണാന്‍ സാധിക്കും, അതില്‍ ക്ലിക്ക് ചെയ്തു ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുക.

മോഹന്‍ലാല്‍ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത ശേഷം ആ സിപ്‌ ഫയല്‍ ഓപ്പണ്‍ ചെയ്യുക, ഫോണ്ട് ഓപ്പണ്‍ ചെയ്യുക, അതില്‍ കാണുന്ന ഇന്‍സ്റ്റാള്‍ ബട്ടന്‍ ക്ലിക്ക് ചെയ്യുക, ഇപ്പോള്‍ A10 ഫോണ്ട് നിങ്ങളുടെ കംപ്യൂട്ടറില്‍ പ്രവര്‍ത്തന സജ്ജം ആയിക്കഴിഞ്ഞു.

A10 Font Install
A10 Font Install

ഈ ഫോണ്ട് മൈക്രോസോഫ്റ്റ് വേര്‍ഡ്‌, ഡിസൈന്‍ സോഫ്റ്റ്‌വെയര്‍ കളായ ഫോട്ടോ ഷോപ്പ് , ഇല്ലസ്ട്രെറ്റര്‍ എന്നിവയില്‍ ഉപയോഗിക്കാം.

മോഹൻലാലിൻ്റെ സിഗ്നേച്ചർ സ്റ്റൈൽ നിങ്ങൾക്കായി, നിങ്ങളുടെ വാക്കുകൾ എഴുതൂ അത് ലാലേട്ടൻ്റെ കൈയക്ഷരമായി പ്രദർശിപ്പിക്കും

എന്താണ് A 10 ഫോണ്ട്?

A 10 ഫോണ്ട് മലയാളം ഡൗൺലോഡ് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ഏതാണ്?

https://a10font.com/ എന്നത് ഔദ്യോഗിക വെബ്‌സൈറ്റാണ്, നിങ്ങൾക്ക് നിങ്ങളുടെ വാചകം മംഗ്ലീഷിൽ ടൈപ്പ് ചെയ്യാനും അവ A10 ഫോണ്ട് ശൈലിയിൽ കാണാനും ഇതിലൂടെ കഴിയും.

A10 ഫോണ്ട് മലയാളം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക – നിങ്ങളുടെ സിസ്റ്റത്തിൽ മോഹൻലാൽ ഫോണ്ട് ഉപയോഗിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമം

നിങ്ങളുടെ സ്മാർട്ട് ഫോണിലും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലും പുതുതായി പുറത്തിറങ്ങിയ മലയാളം ഫോണ്ട് A10 എങ്ങനെ ഉപയോഗിക്കാം

A10 ഫോണ്ട് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍

നിലവിൽ ഒരു സ്മാർട്ട്‌ഫോണിൽ ഈ ഫോണ്ട് ഉപയോഗിക്കാൻ ഓപ്ഷനുകളൊന്നുമില്ല, അത്തരമൊരു ഫീച്ചർ ഉടൻ പ്രതീക്ഷിക്കാം, എന്നാൽ ഏത് മൊബൈൽ ഫോൺ ഉപയോക്താക്കൾക്കും മുകളിൽ സൂചിപ്പിച്ച വെബ്‌സൈറ്റ് സന്ദർശിച്ച് നമ്മള്‍ ടൈപ്പ് ചെയ്യുന്ന എന്ത് വാക്കുകളും മോഹന്‍ലാലിന്‍റെ കയ്യക്ഷരത്തില്‍ കാണുവാന്‍ സാധിക്കും.

Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment