ഹോട്ട്സ്റ്റാർ ആപ്പ്ളിക്കേഷന്‍ മലയാളത്തില്‍ അവതരിപ്പിച്ചു സ്റ്റാര്‍ നെറ്റ് വര്‍ക്ക് – മോഹൻലാൽ ആണ് ബ്രാന്‍ഡ്‌ അംബാസിഡര്‍

ഡൌണ്‍ലോഡ് ചെയ്തു മലയാള സീരിയല്‍ , സിനിമകള്‍ എന്നിവ ആസ്വദിക്കാന്‍ ഹോട്ട്സ്റ്റാർ ആപ്പ്

ഹോട്ട്സ്റ്റാർ ആപ്പ്ളിക്കേഷന്‍
hotstar launch kerala

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാർ, ഇന്ത്യയിലെ 8 ഭാഷകളിലായി 80,000 മണിക്കൂറിലധികം വിനോദപരിപാടികള്‍ നൽകുന്നു, ഇപ്പോൾ ദക്ഷിണേന്ത്യയിലെ പ്രാദേശിക ഭാഷാകളിലും ഈ മൊബൈല്‍ ആപ്പ് ലഭ്യമാണ്. ഏറ്റവും പുതിയതുമായ മലയാള സിനിമകളുടെയും ജനപ്രിയ ടിവി പരിപാടികളുടെയും വലിയ ശേഖരം ഉൾപ്പെടെ 4000 മണിക്കൂറിലധികം മലയാള ഉള്ളടക്കം ഈ ആപ്പ്ളിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു. മലയാളം സംസാരിക്കുന്ന ഉപയോക്താക്കളിലേക്കും ആരാധകരിലേക്കും അവരുടെ പുതിയ ബ്രാൻഡ് അംബാസഡറിനോപ്പം ഹോട്ട് സ്റ്റാറും എത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ ഓറ്റിറ്റി പ്ലാറ്റ്ഫോമായ ഹോട്ട് സ്റ്റാർ കേരളത്തിന്‍റെ ബ്രാൻഡ് അംബാസഡറായി മോഹൻലാലിനെ പ്രഖ്യാപിച്ചു.

TRP Ratings Kudumbavilakku serial
ഏഷ്യാനെറ്റ്‌ സീരിയല്‍

ഹോട്ട്സ്റ്റാർ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍

150 ലധികം മലയാള സിനിമകളും 50 ലധികം നിലവിലെ ടിവി ഷോകളും ഹോട്ട്സ്റ്റാറിൽ ലഭിക്കുന്നതാണ് പ്രേമം, കുഞ്ഞി രാമായണം , ബാംഗ്ലൂർ ഡെയ്‌സ്, ലോഹം, ദൃശ്യം, ഒരു വടക്കൻ സെൽഫി എന്നിവയടക്കമുള്ള സിനിമകള്‍ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ജനപ്രിയ ടിവി ഷോകളായ കറുത്ത മുത്ത്‌ , വാനമ്പാടി , കസ്തൂരിമാന്‍ , പരസ്പരം, ചന്ദനമഴ , പ്രണയം, സെൽ മി ദി ആന്‍സര്‍ , സീതായനം തുടങ്ങിയവ സീരിയലുകളുടെ പുതിയ വീഡിയോകള്‍ ഓണ്‍ലൈനായി സ്ട്രീം ചെയ്യുന്നു.

2015 ഫെബ്രുവരിയിൽ ആരംഭിച്ച ഹോട്ട് സ്റ്റാർ ആപ്പ് കഴിഞ്ഞ 15 മാസത്തിനിടെ 60 ദശലക്ഷത്തിലധികം തവണ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടു. രാജ്യത്തെ ടിവി ഷോകൾ, സിനിമകൾ, തത്സമയ കായിക വിനോദങ്ങൾ എന്നിവ സൗജന്യമായി കൊണ്ടുവരുന്ന രാജ്യത്തെ ഏക പ്രീമിയം സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ഇത്.

ഹോട്ട് സ്റ്റാർ
ഹോട്ട് സ്റ്റാർ

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

1 Comment

  1. ഹോട്ട് സ്റ്റാറിൽ ഏതുസമയത്തും ഫ്രീ ആയി ഇഷ്ടപെട്ട,സീരിയാലോ,സിനിമയോ കാണാൻ പറ്റുന്നില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *