സണ്‍ നെക്സ്റ്റ് – ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുമായി സണ്‍ നെറ്റ്‌വർക്ക്

സൂര്യ ടിവി പരിപാടികള്‍ ഓണ്‍ലൈനായി ആസ്വദിക്കാന്‍ ഡൌണ്‍ലോഡ് ചെയ്യാം സണ്‍ നെക്സ്റ്റ് ആപ്പ്

Sun NXT App Download
Sun NXT App Download

സണ്‍ നെക്സ്റ്റ് എന്നത് സ്മാര്‍ട്ട്‌ ഫോണ്‍, ടാബ്ലറ്റ്, ഡെസ്‌ക്‌ടോപ്പ്, സ്മാര്‍ട്ട്‌ ടിവി എന്നിവയ്ക്കായി സണ്‍ നെറ്റ്‌വർക്ക് ആരഭിച്ച ഒറ്റിറ്റി ആപ്പ്ളിക്കേഷനാണ്. 4000 സിനിമകളുടെ വിപുലമായ ശേഖരണവും 40ഇല്‍ പരം ലൈവ് ചാനലുകളും ഇതിലൂടെ ലഭിക്കുന്നതാണ്. ഇതിലൂടെ ഫ്രീ ആയി ലഭിക്കുന്ന സേവനങ്ങള്‍ കുറവാണ് , പ്രീമിയം മെമ്പര്‍ഷിപ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാണ്. ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ രാജാക്കന്മാരായ സണ്‍ ടിവി ശൃംഖല അടുത്തിടെ ബംഗ്ലാ ചാനലും ആരംഭിച്ചിരുന്നു. ഹോട്ട്സ്റ്റാര്‍

, സീ 5, മനോരമ മാക്സ് തുടങ്ങിയയാണ് മലയാളം പരിപാടികള്‍ കാണുവാന്‍ സാധിക്കുന്ന ഇതര സംവിധാനങ്ങള്‍.

Surya TV Gold Contest
Surya TV Gold Contest

സേവനങ്ങള്‍

ലൈവ് ടിവി, സിനിമ, കുട്ടികളുടെ പരിപാടി, വാര്‍ത്തകള്‍, കോമഡി ക്ലിപ്പുകള്‍, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, സംഗീതം തുടങ്ങിയ നിരവധി പരിപാടികള്‍ ഇതിലൂടെ അനേകം ഭാഷകളുടെ പിന്‍ബലത്തില്‍ കാണാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന സണ്‍ നെക്സ്റ്റ് ആപ്പ് ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്കു, കന്നട ഭാഷകളില്‍ നിരവധി ചാനലുകളുള്ള സണ്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ കാണുന്ന ടെലിവിഷന്‍ ചാനലാണ്‌. നാഗകന്യക 4 സീരിയല്‍ ഈ സംവിധാനത്തില്‍ ലഭ്യമല്ല.

Install Sun NXT From Play Store
Install Sun NXT From Play Store

സണ്‍ ബംഗ്ലാ, സണ്‍ ന്യൂസ് ചാനലുകള്‍ ഇപ്പോള്‍ സൌജന്യമായി www.sunnxt.com/live കൂടി ആസ്വദിക്കുവാന്‍ സാധിക്കുന്നതാണ്

ഡൌണ്‍ലോഡ്

ലൈവ് ടിവി മെനുവില്‍ കൂടി സൂര്യ ടിവി , സൂര്യ എച്ച് ഡി , സൂര്യ മൂവിസ്, സൂര്യ കോമഡി , സൂര്യ മ്യൂസിക് ചാനലുകള്‍ കാണുവാനായി കഴിയുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായ സൺ ടിവി നെറ്റ്‌വർക്ക് മുപ്പത്തിമൂന്ന് ടിവി ചാനലുകള്‍ അവതരിപ്പിക്കുന്നുത്. ഇന്ത്യയിലെ 95 ദശലക്ഷത്തിലധികം വീടുകളിൽ ഈ ചാനലുകള്‍ ലഭ്യമാണ് . യുഎസ്എ, കാനഡ, യൂറോപ്പ്, സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവയുൾപ്പെടെ 27 രാജ്യങ്ങളിൽ സൺ ടിവി നെറ്റ്‌വർക്കിന്റെ ചാനലുകൾ കാണാൻ കഴിയും.

യദു നന്ദനം മലയാളം പരമ്പര സൂര്യ ടിവിയില്‍ ഉടന്‍ ആരംഭിക്കുന്നു, ബാലാമണിയുടെ ബാല്യകാലം ആണ് സീരിയലിന്റെ ഇതിവൃത്തം.

Bhadra Malayalam TV Serial Online
Bhadra Malayalam TV Serial Online

ചാനലുകൾ ഇവയാണ് – സൺ ടിവി, സൺ ടിവി എച്ച്ഡി, കെടിവി, കെടിവി എച്ച്ഡി, സൺ മ്യൂസിക്, സൺ മ്യൂസിക് എച്ച്ഡി, ജെമിനി ടിവി, ജെമിനി ടിവി എച്ച്ഡി, ജെമിനി മൂവീസ്, ജെമിനി മൂവീസ് എച്ച്ഡി, ജെമിനി മ്യൂസിക്, ജെമിനി മ്യൂസിക് എച്ച്ഡി, സൂര്യ ടിവി, സൂര്യ ടിവി എച്ച്ഡി, ഉദയ ന്യൂസ്, ഉദയ കോമഡി, ചിന്തു ടിവി.

Surya TV Logo
Surya TV Logo

Leave a Comment