കൃഷ്ണതുളസി സീരിയൽ മഴവില്‍ മനോരമ ചാനലില്‍ 22 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു

ഷെയര്‍ ചെയ്യാം

മൃദുല വിജയ് , അനില ശ്രീകുമാർ എന്നിവരാണ്‌ കൃഷ്ണതുളസി സീരിയല്‍ അഭിനേതാക്കള്‍

കൃഷ്ണ, തുളസി എന്നീ രണ്ട് സഹോദരിമാരുടെ ആത്മബന്ധതിന്റെ കഥ പറയുന്ന സീരിയലാണ് മഴവില്‍ മനോരമ പുതുതായി അവതരിപ്പിക്കുന്നത്. തുളസി തന്‍റെ സഹോദരിയെ സ്നേഹിക്കുകയും അവള്‍ തന്റെ കണ്ണാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നഅന്ധയായ കൌമാരക്കാരിയാണ്. അതേസമയം കൃഷ്ണ, മാതാപിതാക്കളുടെ മരണശേഷം തന്റെ 2 അംഗ കുടുംബത്തെക്കുറിച്ച് ശ്രദ്ധിക്കുകയും അവളുടെ എല്ലാ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളിൽ അനുജത്തിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ രണ്ട് സഹോദരിമാരും കടൽത്തീരത്ത് താമസിക്കുകയാണ്, പ്രശസ്ത നോവലിസ്റ്റ് ജോയ്‌സിയാണ് ഇതിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മഴവില്‍ മനോരമ പുതിയ പരമ്പര - കൃഷ്ണതുളസി
മഴവില്‍ മനോരമ പുതിയ പരമ്പര – കൃഷ്ണതുളസി

രാത്രി 9:30 ന് ആരംഭിച്ച പരമ്പര പിന്നീട് 7:00 ന്‍റെ സ്ലോട്ടിലേക്ക് മാറ്റപ്പെട്ടു, മനോരമ മാക്സ് ആപ്പ് ഉപയോഗിച്ച് സീരിയലുകളുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ അസ്വദിക്കാവുന്നതാണ്. സുന്ദരി, മഞ്ഞുരുകും കാലം , മാളൂട്ടി, ബന്ധുവാര് ശത്രുവാര് , പൊന്നമ്പിളി എന്നിവയാണ് ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറ്റു സീരിയലുകൾ.

അഭിനേതാക്കള്‍

മൃദുല വിജയ് – കൃഷ്ണ / മുത്തുമണി
അനില ശ്രീകുമാർ – വിജയലക്ഷ്മി
സുഭാഷ് മേനോൻ – കാർത്തികേയന്‍
മുഹമ്മദ് റാഫി – അശോകന്‍
ആദിത്യൻ ജയൻ – ജിദേന്ദ്രൻ
അനിൽ മോഹൻ – മഹീന്ദ്രൻ
ജയൻ – വാസവന്‍
വത്സല മേനോൻ – മാധവിയമ്മ
ലക്ഷ്മി പ്രിയ/അമ്പിളി ദേവി – താര
ഇന്ദുലേഖ – ശ്രീകുട്ടി

പ്രൈം ടൈം ഷെഡ്യൂൾ

07.00 പി.എം – സുന്ദരി
07.30 പി.എം – മഞ്ഞുരുകും കാലം
08.00 പി.എം – മാളൂട്ടി
08.30 പി.എം – ഉഗ്രം ഉജ്ജ്വലം സീസൺ 2
09.30 പി.എം – ബന്ധുവാര് ശത്രുവാര്
10.00 പി.എം – പൊന്നമ്പിളി

പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍

ചാക്കോയും മേരിയും പരമ്പര
ചാക്കോയും മേരിയും പരമ്പര

ഗാനരചന – ആലാപനം‌ – പ്രമീള
സംഗീതം, പശ്ചാത്തല സംഗീതം – സാനന്ദ്‌ ജോര്‍ജ്ജ്
ചമയം – സന്തോഷ്‌ വെണ്‍പകല്‍
വസ്ത്രാലങ്കാരം – രാജീവ്‌ കമുകിന്‍തോട്
സ്റ്റുഡിയോ യൂണിറ്റ് – ശ്രീമൂവിസ്
കഥ , തിരക്കഥ , സംഭാഷണം – ജോയ്സി
നിര്‍മ്മാണം – ശ്രീമൂവിസ് ഉണ്ണിത്താന്‍
സംവിധാനം – ഷിജു അരൂര്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു