വാനമ്പാടി സീരിയൽ – ഏറ്റവും ജനപ്രീതിയുള്ള ഇപ്പോഴത്തെ ടിവി പരിപാടി

Advertisements

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം ടിവി പരിപാടി – വാനമ്പാടി സീരിയൽ

മലയാളം സീരിയൽ ഏഷ്യാനെറ്റ്
മലയാളം സീരിയൽ ഏഷ്യാനെറ്റ്

ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലാണ്‌ ഏഷ്യാനെറ്റ്‌, അവര്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ മാത്രമാണ് ടോപ്‌ 5 ലിസ്റ്റില്‍ എല്ലാ ആഴ്ച്ചകളിലും ഇടം പിടിക്കുന്നത്‌. വാനമ്പാടി സീരിയൽ എല്ലാ വാരവും 15+ പോയിന്‍റുകള്‍ നേടി റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നമാതാകുന്നു. ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്ന ഈ മലയാള പരമ്പരയില്‍ പ്രധാന നടീ നടന്മാര്‍ വേഷമിടുന്നു.

ശ്രീമംഗലം വീട് ആണ് പ്രധാന്‍ ലൊക്കേഷന്‍ ആയി വരുന്നത്, സിനിമാ പിന്നണിഗായകനായ മോഹന്‍കുമാര്‍ പ്രധാന കഥാപ്രാത്രമായി വരുന്നു. പത്മിനിയാണ് മോഹന്റെ ഭാര്യ, സുചിത്ര നായരാണ് ഈ വേഷം കൈകാര്യം ചെയ്യുന്നത്. മോഹന് വിവാഹത്തിന് മുന്‍പുള്ള ബന്ധത്തില്‍ ജനിച്ച അനുമോള്‍, പത്മിനിക്ക് വിവാഹത്തിന് മുന്‍പുള്ള ബന്ധത്തില്‍ ജനിച്ച തംബുരു ഇവരും വാനമ്പാടിലെ മറ്റു റോളുകളില്‍ എത്തുന്നു. ആദിത്യന്‍ സംവിധാനം ചെയ്യുന്ന സീരിയല്‍ പോട്ടോള്‍ കമാര്‍ ഗാന്‍വാല എന്ന ബംഗാളി സീരിയലിന്റെ മലയാള രൂപാന്തരമാണ്. ഹോട്ട് സ്റ്റാര്‍ മൊബൈല്‍ ആപ്പ്ളിക്കേഷന്‍ വഴി ഈ പരിപാടിയുടെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ആസ്വദിക്കുവാന്‍ സാധിക്കും.

Advertisements

ഏറ്റവും പുതിയ ഏഷ്യാനെറ്റ്‌ ചാനല്‍ റേറ്റിംഗ് വിവരങ്ങള്‍ ഇവിടെ നിന്നും വായിച്ചറിയാം

വാനമ്പാടി സീരിയൽ അഭിനേതാക്കൾ

സായ് കുമാര്‍ – മോഹന്‍കുമാര്‍ , തെലുങ്ക് താരം സായ് കുമാര്‍ പ്രധാന വേഷം ചെയ്യുന്നു
സുചിത്ര നായര്‍ – പദ്മിനി മോഹന്‍കുമാര്‍
ഗൌരി കൃഷ്ണ – അനുമോള്‍
രാജീവ്‌ പരമേശ്വരന്‍ – മഹേന്ദ്രന്‍
സോനാ ജെലിന്‍ – തംബുരു
ബാലു മേനോന്‍ – ചന്ദ്രശേഖരന്‍
ഉമ ദേവി നായര്‍ – നിര്‍മ്മലാ ചന്ദ്രന്‍
സീമാ ജി നായര്‍ – കല്യാണി
പ്രിയാ മേനോന്‍ – രുക്മിണി
മോഹന്‍ അയിരൂര്‍ – വിശ്വനാഥന്‍ മേനോന്‍
അനുശ്രീ ചെമ്പകശ്ശേരി – അര്‍ച്ചന
ഇന്ദിരാ തമ്പി – ദേവകിയമ്മ

വാനമ്പാടി ഇന്നത്തെ എപ്പിസോഡ്
വാനമ്പാടി ഇന്നത്തെ എപ്പിസോഡ്
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *