ചാക്കോയായി മഴവില്‍ മനോരമ പരമ്പരയില്‍ സജിന്‍ ജോണ്‍ അഭിനയിക്കുന്നു

മലയാളം സീരിയല്‍ ചാക്കോയും മേരിയും അഭിനേതാക്കള്‍

ചാക്കോയും മേരിയും
Sajin John as Chako

ഭ്രമണം പരമ്പരയില്‍ ജൂനിയര്‍ ഹരിലാലിന്റെ വേഷമിട്ട സജിന്‍ ജോണ്‍ ഇപ്പോള്‍ മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും സീരിയലില്‍ ചാക്കോയുടെ വേഷം ചെയ്യുന്നു .  ഈ കഥാപാത്രത്തിന്റെ ചെറുപ്പം അഭിനയിച്ചത് ആകാശ് എന്ന ബാലതാരമായിരുന്നു. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയായ സജിന്‍ ജോണ്‍ ഭ്രമണം സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.

മനോരമ വാരികയില്‍ മുരളി നെല്ലനാട് എഴുതിയ നോവലിന്‍റെ ടെലിവിഷന്‍ രൂപാന്തരത്തിനും അളവറ്റ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കി വരുന്നത്. ഇതിനോടകം 100 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരമ്പര ടിആര്‍പ്പി റേറ്റിംഗിലും മുന്നിട്ടു നില്‍ക്കുന്നു, തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 8.00 മണിക്കാണ് സംപ്രേക്ഷണം.

മാര്‍ച്ച് 23 മുതല്‍ മഴവില്‍ മനോരമ ആരംഭിക്കുന്ന പുതിയ പരമ്പരയാണ് ജീവിതനൗക , തിങ്കള്‍ മുതല്‍ വെള്ളിവരെ 7.00 മണിക്കാണ് സംപ്രേക്ഷണം. ഭാഗ്യജാതകം സീരിയല്‍ പൂര്‍ത്തിയാക്കുന്നതോടെ അനുരാഗം ആ സ്ലോട്ടിലേക്ക് മാറ്റപ്പെടുന്നു (6.30). മഴവില്‍ സീരിയലുകള്‍, മറ്റു പരിപാടികള്‍ ഇപ്പോള്‍ മനോരമ മാക്സ് ആപ്പില്‍ കൂടി ഓണ്‍ലൈനായി കാണാന്‍ കഴിയും. മഞ്ഞില്‍ വിരിഞ്ഞ പൂവ് , പ്രിയപ്പെട്ടവള്‍ , നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്നിവയാണ് മഴവില്‍ മനോരമ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന മറ്റു പരിപാടികള്‍.

Star cast of mazhavil manorama serial chakkoyum meriyum
Star cast of mazhavil manorama serial chakkoyum meriyum

അഭിനേതാക്കളും കഥാപാത്രങ്ങളും

വികെ ബൈജു – കുര്യച്ചന്‍
ആലീസ് – നീനാ കുറുപ്പ്
വര്‍ക്കിച്ചന്‍ – ഇ.എ രാജേന്ദ്രന്‍
ചാക്കോ – സജിന്‍ ജോണ്‍
നീലാംബരി – മോനിഷ
സേവ്യര്‍ – മിഥുന്‍ മേനോന്‍
സണ്ണി – അജൂബ് ഷാ
ബേബിച്ചന്‍ – അനുരാഗ്
ജിനി – അര്‍ച്ചന സുശീലന്‍
ത്രേസ്യാ ചേട്ടത്തി – ലിസി ജോസ്

About characters and actor of malayalam tv serial chakkoyum meriyum airing on mazhavil manorama channel. Sajin John doing the young role of chacko in the series, Master Akash did childhood stage. VK Baiju, Neena Kurupu, EA Rajendran, Monisha, Mishum Menon, Ajoob Sha, Anurag, Archana Susheelan, Lissy Jose are in supporting star cast.

1 thought on “ചാക്കോയായി മഴവില്‍ മനോരമ പരമ്പരയില്‍ സജിന്‍ ജോണ്‍ അഭിനയിക്കുന്നു”

  1. ജോയ്സിയുടെ മഴ തോരും മുൻപേ എന്ന നോവൽ സീരിയൽ ആക്കാമോ??? Plz കുങ്കുമപ്പൂവ് അതുപോലെ തന്നെ തോന്നിയിരുന്നു എങ്കിലും ഈ സീരിയൽ വന്നാൽ ഒരുപാട് പ്രേക്ഷകർ ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം… അതിലെ നായിക ഒരുപാട് പുതുമുഖം ആയാൽ അത്രയും നല്ലത്… കൂടാതെ ഒരു അഭിപ്രായം കൂടി ഉണ്ട്… ആ നോവലിലെ അലീനയായും ടാനിയയായും ഒരാൾ തന്നെ അഭിനയിക്കണം… അതുപോലെ വൈജയന്തിയുടെ യൗവ്വനവും ബബിതയുടെ റോളും ഒരാൾ തന്നെ ചെയ്താൽ നന്നായിരിക്കും… ആ നോവൽ അത്രയും ഇഷ്ടപ്പെട്ടു പോയതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചുപോകുന്നത്…

    മറുപടി

Leave a Comment