കസ്തൂരിമാന്‍ സീരിയല്‍ മാര്‍ച്ച് 9 മുതല്‍ തിങ്കൾ-വെള്ളി രാത്രി 8.30 മുതൽ 8.45 വരെ

ക്ലൈമാക്സ് ഘട്ടത്തിലെത്തിയ കസ്തൂരിമാന്‍ സീരിയല്‍ ഇനി 8.30 മുതൽ 8.45 വരെ ഏഷ്യാനെറ്റില്‍

Telecast Time Of Asianet Serial Kasthooriman
Telecast Time Of Asianet Serial Kasthooriman

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 ന്‍റെ സമയദൈര്‍ഖ്യം കൂടിയ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റ്‌ അടുത്ത തിങ്കള്‍ മുതല്‍ ജനപ്രിയ പരമ്പരകളായ കസ്തൂരിമാന്‍, നീലക്കുയില്‍ എന്നിവ 15 മിനിറ്റ് വീതമാവും സംപ്രേക്ഷണം ചെയ്യുക. മൊഴിമാറ്റ ഭക്തി പരമ്പര കണ്ണന്‍റെ രാധ ഇനി മുതല്‍ 1 മണിക്കൂര്‍ ആവും സംപ്രേക്ഷണം ചെയ്യുക, തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 5 മണി മുതൽ 6 മണി വരെ. ബിഗ്‌ ബോസ്സ് രണ്ടാം സീസണ്‍ കൂടുതല്‍ യുവ പ്രേക്ഷകരെ ചാനലിലേക്ക് ആകര്‍ഷിക്കുന്നു, ആദ്യ സീസണേക്കാള്‍ ടിആര്‍പ്പിയാണ് ഈ പരിപാടി നേടുന്നത്. എല്ലാ ദിവസവും രാത്രി 9 മുതല്‍ 10.30 വരെയാകും ഇനി ബിഗ്ഗ് ബോസ്സ് ടെലികാസ്റ്റ് ചെയ്യുക.

അഭിനേതാക്കള്‍

600 എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കസ്തൂരി മാന്‍ പരമ്പര തുടക്കം മുതല്‍ ടോപ്‌ 5 ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശ്രീറാം രാമചന്ദ്രൻ , റെബേക്കാ സന്തോഷ്‌ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പരമ്പരയുടെ തുടക്കത്തില്‍ നടി പ്രവീണയും ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ചേര്‍ക്കപ്പെടുന്ന ഈ മലയാള പരമ്പരയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ക്കും വന്‍ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിവരുന്നത്.

ശ്രീറാം രാമചന്ദ്രൻ – ജീവൻ/ കണ്ണൻ, എന്നീ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
റെബേക്ക സന്തോഷ് – കാവ്യ
ശ്രീലത നമ്പൂതിരി – വിജയലക്ഷ്മി ഈശ്വരമഠം
ഹരിത ജി നായർ – ശ്രീക്കുട്ടി
പ്രതീക്ഷ – ശിവാനി
ബീന ആന്റണി – ഇന്ദിര ഭായി

ഏഷ്യാനെറ്റ്‌ പ്രൈം ടൈം പരിപാടികൾ

05:00 P.M – കണ്ണന്‍റെ രാധ
05:55 P.M – ബിബി കഫേ
18:00 P.M – പൌര്‍ണ്ണമി തിങ്കള്‍
18:30 P.M – സീതാ കല്യാണം
19:00 P.M – വാനമ്പാടി
19:30 P.M – കുടുംബവിളക്ക്
20:00 P.M – മൌനരാഗം
20:30 P.M – കസ്തൂരിമാന്‍
20:45 P.M – നീലക്കുയില്‍
21:00 P.M – ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2

Kannante Radha Serial Asianet
Kannante Radha Serial Asianet

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

1 thought on “കസ്തൂരിമാന്‍ സീരിയല്‍ മാര്‍ച്ച് 9 മുതല്‍ തിങ്കൾ-വെള്ളി രാത്രി 8.30 മുതൽ 8.45 വരെ”

Leave a Comment