ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി മാർച്ച് 14 മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Marchസീ കേരളം
Advertisements

ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണി സീ കേരളം ചാനലിൽ – ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി

ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി
Funny Nights With Pearle Maaney

പ്രശസ്ത ടെലിവിഷൻ അവതാരകയും നടിയുമായ പേർളി മാണി സീ കേരളം ചാനലില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി. മഴവില്‍ മനോരമ ചാനലിലെ ഡി 4 ഡാൻസ് മലയാളം ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട പേർളി ബിഗ് ബോസ് ആദ്യ സീസണിലെ റണ്ണറപ്പായിരുന്നു. ബിഗ്‌ ബോസില്‍ പങ്കെടുത്ത ശ്രീനിഷ് അരവിന്ദ് പിന്നീടു പേർളിയുടെ ജീവിത പങ്കാളിയായി. ഈ പരിപാടിയുടെ നിരവധി പ്രോമോ വീഡിയോകള്‍ സീ കേരളം ചാനല്‍ അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴി അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. ചാനല്‍ പുതുതായി ആരംഭിച്ച നീയും ഞാനും സീരിയലിനു മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കി വരുന്നത്.

പുതിയ ടിവി ഷോ

ലോക വനിതാ ദിനം
prathi poovan kozhi movie telecast

ചിരിയുടെ പുത്തൻ രസക്കൂട്ടുമായി ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി , മാർച്ച് 14 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണി മുതൽ നിങ്ങളുടെ സ്വന്തം സീ കേരളം ചാനലിൽ, എന്നാണ് പരിപാടിയ്ക്ക് ചാനല്‍ നല്‍കിയിരിക്കുന്ന വിശേഷണം. പൂക്കാലം വരവായി, സ്വാതി നക്ഷത്രം ചോതി, സത്യ എന്ന പെണ്‍കുട്ടി, സുമംഗലി ഭവ, നീയും ഞാനും , സരിഗമപ , ചെമ്പരത്തി , നീയും ഞാനും എന്നിവയാണ് സീ കേരളം പ്രധാന പരിപാടികള്‍. ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം വിനോദ ചാനലുകളുടെ നിരയില്‍ നാലാം സ്ഥാനത്താണ് അവര്‍. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് ടിവി , സൂര്യാ ടിവി എന്നിങ്ങനെയാണ് ക്രമം.

Advertisements

സീ 5 ആപ്പില്‍ ലഭ്യമാകും

നീയും ഞാനും സീരിയല്‍
Jothe Jotheyali in Malayalam

ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി ഓണ്‍ലൈന്‍ വീഡിയോകള്‍ ചാനലിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ്ളിക്കേഷനില്‍ ലഭ്യമാകും. വനിതാ ദിനത്തോടനുബന്ധിച്ച് സൂപ്പർ ഹിറ്റ് സിനിമകളുടെ പ്രീമിയര്‍ സംപ്രേക്ഷണം ചാനല്‍ ഒരുക്കിയിട്ടുണ്ട്. ലേഡി സൂപ്പര് സ്റ്റാര് മഞ്ജു വാര്യര് മുഖ്യവേഷമിട്ട പ്രതി പൂവന്‍ കോഴി മാര്‍ച്ച് ഏഴിന് വൈകീട്ട് 7 .30നും തമിഴ് സൂപ്പർ സ്റ്റാർ അജിത്തിന്റെ നേർകൊണ്ട പാര്‍വൈ മാർച്ച് എട്ടിന് വൈകിട്ട് 4 നും ചാനല്‍ സംപ്രേഷണം ചെയ്യും. About the launch and telecast time of Funny Nights With Pearle Maaney on Zee Keralam. It’s scheduled to premier 14th March, Saturday and Sunday at 9.00 P.M.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *