ഭ്രമണം സീരിയല്‍ മഴവില്‍ മനോരമയില്‍ ആരംഭിക്കുന്നു ഫെബ്രുവരി 12ആം തീയതി മുതല്‍

മുകുന്ദൻ , ലാവണ്യ നായർ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മലയാള പരമ്പര ഭ്രമണം

ഭ്രമണം സീരിയല്‍
ഭ്രമണം സീരിയൽ ലാസ്റ്റ് എപ്പിസോഡ്

ഹരിലാല്‍ , അനിത എന്നിവരാണ്‌ ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങള്‍, പ്രണയവിവാഹിതരായ അവർക്ക് രണ്ട് പെൺമക്കളുണ്ട് ഹരിതയും നീതയും. ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ വിവാഹമോചനം നേടാൻ അവരെ പ്രേരിപ്പിക്കുകയും പെൺമക്കൾ പിതാവിനൊപ്പം തുടരുകയും ചെയ്യുന്നു.മലയാള മനോരമ ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ജോയ്സിയുടെ നോവലിന്റെ ടെലിവിഷന്‍ വകഭേദമാണ് ഭ്രമണം. കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കുന്ന അമ്മയെ പ്രതിനിധീകരിക്കുന്ന അനിതയുടെ കഥയാണ് ഷോയിൽ ചിത്രീകരിക്കുന്നത്.

450 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി സംപ്രേക്ഷണം അവസാനിപ്പിച്ച സീരിയല്‍ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത പരിപാടികളില്‍ ഏറ്റവും ജനപ്രിയമായവയില്‍ ഒന്നാണ്. ഇതിന്റെ ഓണ്‍ലൈന്‍ വീഡിയോകള്‍ ചാനലിന്റെ ഔദ്യോഗിക യൂടൂബ് പേജിലും, പുതുതായി ആരംഭിച്ച മനോരമ മാക്സ് ആപ്പിലും ലഭ്യമാണ്.

bhramanam episode 1
bhramanam episode 1

അഭിനേതാക്കള്‍

മുകുന്ദൻ – ഹരിലാല്‍
ലാവണ്യ നായര്‍ – അനിത
വിന്‍ സാഗര്‍ – ജോൺ സാമുവല്‍
സ്വാതി – ഹരിത
നന്ദന ആനന്ദ് – നീത
മനീഷ് കൃഷ്ണ – ഹരിതയുടെ ഭർത്താവും രാജീവിന്റെ മകനും
ഉമാ നായർ – ബിന്ദുജ
രാജി പി മേനോൻ – നിര്‍മ്മല

മനോരമ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരയ്ക്ക് വമ്പൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരുന്നത്, പരമ്പര അവസാനിക്കുന്നതിന്റെ അറിയിപ്പ് ലഭിച്ച പ്രേക്ഷകർ കടുത്ത നിരാശയില്‍ ചാനലിന്റെ ഫേസ്ബുക്ക് പേജുകളില്‍ കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തിയിരുന്നു.

ജനഹൃദയങ്ങൾ കീഴടക്കിയ പ്രിയ പരമ്പര “ഭ്രമണം”അവസാന ഘട്ടത്തിലേക്ക്! സംഭവബഹുലവും വികാരനിർഭരവുമായ നിമിഷങ്ങൾക്കായി കാത്തിരിക്കൂ. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് നമ്മുടെ സ്വന്തം മഴവിൽ മനോരമയിലും 6 മണിക്ക് മനോരമ മാക്സിലും.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *