എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സ്, ഡോക്ടർ അനന്തു എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്

Basil Joseph and Ananthu S

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. “മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം” എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത് വിട്ടിരിക്കുന്നത്. 18 മുതൽ 26 വയസ്സ് വരെ പ്രായമുള്ള യുവതി – യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1 മിനിറ്റിൽ … Read more

“എ പ്രഗ്നന്റ് വിഡോ” മുംബ ചലച്ചിത്രമേളയിൽ

Mumbai International Film Festival

ഉണ്ണി കെ ആർ സംവിധാനം ചെയ്ത “എ പ്രഗ്നന്റ് വിഡോ” എന്ന ചിത്രം മുംബ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ “ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” A PREGNANT WIDOW “. വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ്‌ വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജീഷ് കൃഷ്ണ നായകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ശിവൻകുട്ടി,സുനിൽ … Read more

മീശ ഒടിടി ഏറ്റെടുക്കുന്നു: ഇപ്പോൾ ആമസോൺ പ്രൈമിൽ

Meesha On Prime Video

ആശയക്കുഴപ്പം യാഥാർത്ഥ്യമാണ് – ഇന്ത്യയിലുടനീളം മീശ ഹൃദയങ്ങൾ കീഴടക്കുകയും സംഭാഷണങ്ങൾക്ക് തിരികൊളുത്തുകയും ചെയ്യുന്നു! ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തതിനുശേഷം, ചിത്രം കാഴ്ചക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം കാണുകയും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ആരാധകരുടെ പ്രിയങ്കരമായി മാറുകയും ചെയ്യുന്നു. ആകർഷകമായ കഥാതന്തു, മികച്ച പ്രകടനങ്ങൾ, സിനിമാറ്റിക് ദൃശ്യങ്ങൾ എന്നിവ മീശയെ സീസണിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന മലയാള റിലീസുകളിൽ ഒന്നാക്കി മാറ്റുന്നു. നിങ്ങൾ ഇതുവരെ ഇത് കണ്ടിട്ടില്ലെങ്കിൽ, സംഭാഷണത്തിൽ ചേരാനുള്ള അവസരമാണിത്. ആമസോൺ പ്രൈം വീഡിയോയിൽ മാത്രം മീശ സ്ട്രീം … Read more

മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ സെപ്റ്റംബർ 18ന്; അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

Vrusshabha Teaser Date

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. സെപ്റ്റംബർ 18 നാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്നത്. ടീസർ അനൗൺസ്മെൻ്റ് പോസ്റ്ററിൽ ഗംഭീര ലുക്കിലാണ് മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, … Read more

ബുക്ക് മൈ ഷോ ടിക്കറ്റ് വിൽപ്പനയിലും ഓൾ ടൈം റെക്കോർഡ്; മലയാളത്തിൽ ഇനി ഒന്നാമത് “ലോക”

Highest Ticket Sales For a Malayalam Film Via BMS

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് ബുക്ക് മൈ ഷോയിലും ഓൾ ടൈം റെക്കോർഡ്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപന ആണ് “ലോക” സ്വന്തമാക്കിയത്. 4.52 മില്യൺ ടിക്കറ്റുകൾ ആണ് ഈ ചിത്രത്തിൻ്റെതായി 18 ദിവസങ്ങൾ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 മില്യൺ ടിക്കറ്റുകൾ ബുക്ക് മൈ ഷോ … Read more

ദി ലേറ്റ് കുഞ്ഞപ്പ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

The Late Kunjappa

കണ്ണൂര്‍ കഫേ യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ ‘കണ്ണൂര്‍ കഫേ’യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണന്‍ പഴശ്ശി, ശശിധരന്‍ മട്ടന്നൂര്‍, ബിജൂട്ടന്‍ മട്ടന്നൂര്‍, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നിവരാണ് ”ദി ലേറ്റ് കുഞ്ഞപ്പ” എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം, കളറിസ്റ്റ്-തരുണ്‍ സുധാകരന്‍. ഗാനരചന-കാവേരി കല്‍ഹാര്‍,സംഗീതം-വിനയ് ദിവാകരന്‍, ഗായകർ-മാതന്‍,ധനഞ്ജയ് ആര്‍കെ,കഥ- രാധാകൃഷ്ണന്‍ … Read more

അത്ഭുത ‘ലോക’ത്തിന് പേര് നൽകിയത് വിനായക് ശശികുമാർ; നന്ദി പറഞ്ഞ് “ലോക” ടീം

Lokah Chapter One Chandra 200 Cr Club

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ:ചന്ദ്ര” മലയാള സിനിമയിലെ റെക്കോർഡുകൾ ഓരോന്നായി കടപുഴക്കി പ്രദർശനം തുടരുകയാണ്. 250 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ഇതിനോടകം മാറിക്കഴിഞ്ഞു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ഇപ്പോഴിതാ പാൻ ഇന്ത്യൻ തലത്തിൽ തരംഗമായ ചിത്രത്തിന്റെ ടൈറ്റിൽ … Read more

പാൽപായസം @ ഗുരുവായൂർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

Palpayasam @ Guruvayoor

കാർത്തിക് ശങ്കർ, ഗോകുലം ഗോപാലൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന “പാൽപായസം @ ഗുരുവായൂർ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ശ്രീകൃഷ്ണജയന്തി ദിനത്തിൽ ആരംഭിച്ചു. ഗുരുവായൂർ ഗോകുലം വനമാലയിൽ വെച്ച് നടന്ന പൂജ സ്വിച്ചോൺ ചടങ്ങിൽ നിർമ്മാതാവും നടനുമായ ഗോകുലം ഗോപാലൻ,ജലജ ഗോപാലൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളയിച്ചു. ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി നായർ പുജിച്ച സ്ക്രിപ്റ്റ് സംവിധായകൻ വിജീഷ് മണിയ്ക്ക് കൈമാറി. ദേവസ്വം ചെയർമാൻ ഡോക്ടർ വി … Read more

മൂന്നാം വാരം 226 ലേറ്റ് നൈറ്റ് ഷോസ്! വീണ്ടും ചരിത്രം കുറിച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിൻ്റെ ‘ലോക’

Lokah Chapter One Chandra Release Date

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോൾ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക മുന്നേറുകയാണ്. മലയാളത്തിൽ തന്നെ ഇത് മൂന്നാം ആഴ്ചയിൽ ഏറ്റവും കൂടുതൽ ലേറ്റ് നൈറ്റ് ഷോസാണ്. വിദേശ മാർക്കറ്റിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കൊണ്ട് മലയാളത്തിന്‍റെ അഭിമാനമായി എല്ലാ ഭാഷകളിലും വൻ ജനപിന്തുണയോടെ ‘ലോക’ കളക്ഷനിൽ കുതിക്കുകയാണ്. മാധ്യമങ്ങള്‍ തോറും … Read more

‘മിറൈ’ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്റർ : 2 ദിവസങ്ങൾ കൊണ്ട് 55.6 കോടി കളക്ഷൻ

Mirai Review

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ”യുടെ രണ്ടാം ദിനം പിന്നിടുമ്പോൾ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി. 55.60 കോടിയാണ് ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ ചിത്രം നേടിയത്. ബുക്കിങ്ങ് അതിവേഗം ഓരോ മണിക്കൂറിലും വർദ്ധിക്കുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് … Read more

ലോകമെമ്പാടും ‘ലോക’; 250 കോടിയിലേക്ക് കുതിച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം ജൈത്രയാത്ര തുടരുന്നു

Lokah Chapter One Chandra 200 Cr Club

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും ചർച്ചാവിഷയമായി മുന്നേറുകയാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര“. വിദേശ മാർക്കറ്റിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കൊണ്ട് മലയാളത്തിന്‍റെ അഭിമാനമായി എല്ലാ ഭാഷകളിലും വൻ ജനപിന്തുണയോടെ ‘ലോക’ കളക്ഷനിൽ കുതിക്കുകയാണ്. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും മാധ്യമങ്ങള്‍ തോറും ‘ലോക’യും ‘ലോക’യുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഇപ്പോഴും സെർച്ച് ലിസ്റ്റിലുള്ളത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്നും മുന്നേറുകയാണ് സിനിമയുടെ ബുക്കിംഗ്. … Read more