നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി

Nagendran's Honeymoons Release Date
Nagendran’s Honeymoons Release Date

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും ഒരുപോലെ നിറഞ്ഞ നാഗേന്ദ്രൻസ് ഹണിമൂൺസ് മലയാളം സീരിസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ലൈഫും അഞ്ചു വൈഫുകളും പിന്നെ കുറെ പൊട്ടിച്ചിരികളുമായി നാഗേന്ദ്രൻസ് ഹണിമൂൺസ് ജൂലൈ 19ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും..

ചിരിയലകൾ ഉയർത്തുന്ന രസകരമായ മുഹൂർത്തങ്ങൾ അടങ്ങിയ 2 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ നാഗന്ദ്രന്റെ ജീവിതത്തിലേക്കും പഴയ കാലഘട്ടത്തിലെ കേരളത്തിലേക്കും പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു.. ആ കാലഘട്ടത്തിലെ പല പ്രദേശങ്ങളിലെ വിവാഹ രീതികളും അതിലെ തമാശകളും നിറഞ്ഞതാണ് ട്രെയിലർ..

മലയാളം വെബ്‌ സീരിസ്

നാഗേന്ദ്രനായി എത്തുന്ന സുരാജ് വെഞ്ഞാറമൂടിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആന്റണി, അമ്മു അഭിരാമി, നിരഞ്ജന അനൂപ്, ജനാർദ്ദനൻ, കലാഭവൻ ഷാജോൺ, അൽഫി പഞ്ഞിക്കാരൻ, തുടങ്ങീ ഒരുകൂട്ടം കഴിവുറ്റ താരങ്ങൾ അണിനിരക്കുന്ന “നാഗേന്ദ്രൻസ് ഹണിമൂൺസ്” ആ കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക വൈവിധ്യങ്ങളും വിവാഹ ആചാരങ്ങളും നിറഞ്ഞ രസകരമായ കാഴ്ചയായിരിക്കും പ്രേക്ഷകർക്ക് നൽകുക..

നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർമ്മാണവും നിർവഹിചിരിക്കുന്ന നാഗേന്ദ്രൻസ് ഹണിമൂൺസിൽ ചാരുതയാർന്ന ദൃശ്യങ്ങൾ പകർത്തിയെടുത്തിരിക്കുന്നത് ഡി ഓ പി നിഖിൽ എസ്സ് പ്രവീണാണ്. മൻസൂർ മൂർത്തിയുടെ മികവാർന്ന എഡിറ്റിംഗ്, രഞ്ജിൻ രാജിന്റെ സംഗീതവും കൂടി ചേരുമ്പോൾ പ്രേക്ഷകർക്ക് ഒരു നവ്യനുഭൂതി പകരും..

നാഗേന്ദ്രൻസ് ഹണിമൂൺസ് ” മലയാളം, തമിഴ്, തെലുങ്ക്,കന്നട, മറാത്തി ഹിന്ദി, ബംഗാളി എന്നീ ഏഴു ഭാഷകളിൽ സ്ട്രീം ചെയ്യുന്നതായിരിക്കും. ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകർക്ക് നിറഞ്ഞ ചിരിയോടെ ഈ സീരീസ് ആസ്വദിക്കാം…

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment