ഉടന്‍ പണം 3:O ഒപ്പം കളിക്കാം ഒപ്പം നേടാം ജൂലൈ 6 ആം തീയതി ആരംഭിക്കുന്നു

മനോരമ മാക്സിലൂടെ വീട്ടിലിരുന്നു നിങ്ങള്‍ക്കും നേടാം സമ്മാനങ്ങള്‍ – ഉടന്‍ പണം 3:O എങ്ങനെ കളിക്കാം ?

ഉടന്‍ പണം 3:O എങ്ങനെ കളിക്കാം ?
Udan Panam 3.0 Play Along at Manorama Max App

ഉടൻ പണം മത്സരാർത്ഥികൾക്കൊപ്പം ഉടൻ പണം കളിച്ച് പ്രേക്ഷകര്‍ക്കും വീട്ടിലിരുന്നു പണം നേടാം. സംപ്രേക്ഷണത്തിനൊപ്പം മനോരമ മാക്സിലൂടെ വീട്ടിലിരുന്നു പണം നേടവുന്നതാണ്. ശരവേഗത്തിൽ ഉത്തരമയയ്ക്കുന്ന ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് മത്സരാർത്ഥിക്ക് ലഭിക്കുന്ന അതെ തുക തന്നെയാണ്. അതിനായി മനോരമ മാക്സ് ആപ്പ് (മഴവില്‍ മനോരമ ചാനലിന്റെ ഓറ്റിറ്റി പ്ലാറ്റ്ഫോം) ഡൌണ്‍ലോഡ് ചെയ്തു ഉടന്‍ പണം 3:O എന്ന ബാനറില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക.

ഉടൻ പണം ചാപ്റ്റർ 4 മഴവിൽ മനോരമയിൽ ജൂലൈ 11 മുതൽ രാത്രി 09:00 മണിക്ക് – ചിത്രം സ്കാൻ ചെയ്തുകൊണ്ട് കാഴ്ചക്കാർക്ക് ഉടൻ പണം 4 ഷോയിൽ പങ്കെടുക്കാം

ഉടന്‍ പണം പ്ലേ എലോങ്ങ്‌

ഉടന്‍ പണം 3:O ഒപ്പം കളിക്കാം ഒപ്പം നേടാം ജൂലൈ 6 ആം തീയതി ആരംഭിക്കും. അതിനായുള്ള രെജിസ്ട്രേഷന്‍ ജൂലൈ 3 രാത്രി 9 മണിക്ക് തുടങ്ങും. മനോരമ മാക്സ് ആപ്പില്‍ കാണുന്ന ഒപ്പം കളിക്കാം ഒപ്പം നേടാം ബാനറില്‍ ക്ലിക്ക് ചെയ്യുക. അതിലെ രെജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഫോം ലഭിക്കും, അവ ഫില്‍ ചെയ്യുക.

Udan Panam 4 Mazhavil Manorama
Udan Panam 4 Mazhavil Manorama

ഉടന്‍പണം 3:O ടിവിയില്‍ നടക്കുന്ന സമയം മനോരമ മാക്സ് ആപ്പിലെ ബാനറില്‍ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. നിങ്ങളുടെ എഫ്ബി/ഗൂഗിള്‍ അക്കൌന്റ് ഉപയോപ്പെടുത്തിയും ലോഗിന്‍ ചെയ്യാവുന്നതാണ്. ഉടന്‍ പണം 3:O ഒപ്പം കളിക്കാം ഒപ്പം നേടാം നിങ്ങളുടെ സ്ക്രീനില്‍ തെളിയും, അതിലെ സ്റ്റാര്‍ട്ട് പ്ലെയിംഗ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സ്ക്രീനില്‍ തെളിയുന്ന ചോദ്യങ്ങള്‍ക്ക് തന്നിരിക്കുന്ന 4 ഓപ്ഷനുകളില്‍ നിന്നും ശരിയുത്തരം തിരഞ്ഞെടുക്കുക.

ഉടന്‍ പണം 3.0 എങ്ങനെ കളിക്കാം, ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ മനോരമ മാക്സ് ആപ്പില്‍ ലഭ്യമാണ്, അപ്പോ കളിച്ചു തുടങ്ങാം അല്ലേ…

എൻ്റെ കുട്ടികളുടെ അച്ഛൻ സീരിയല്‍
Ente Kuttikalude Achan Serial Launch

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍