സീരിയല്‍ അക്ഷരത്തെറ്റ് – തിങ്കളാഴ്ച്ച (6 ജൂലൈ) മുതല്‍ ആരംഭിക്കുന്നു മഴവില്‍ മനോരമയില്‍

പൊരുതാനായി ജനിച്ച ലക്ഷ്മിയുടെ കഥയുമായി മഴവില്‍ മനോരമ സീരിയല്‍ അക്ഷരത്തെറ്റ് – തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്ക്

സീരിയല്‍ അക്ഷരത്തെറ്റ്
Mazhavil Manorama Series Aksharathett

തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ സിനിമാ നഗരിയായ കോടമ്പാക്കത്ത് വെള്ളിവെളിച്ചം തേടി എത്തിയ ലക്ഷ്മി ശിവശങ്കരനില്‍ നിന്നും അഭിനയ ചക്രവര്‍ത്തിനിയായ ജയലക്ഷ്മിയിലേക്ക് വളര്‍ന്ന പെണ്‍കുട്ടിയുടെ കഥയാണ് അക്ഷരത്തെറ്റ് പറയുന്നത്. അവസരങ്ങള്‍ തേടിയലഞ്ഞ ലക്ഷ്മിക്ക് പല ദുരന്തങ്ങളും നേരിടേണ്ടി വരുന്നു. അവിടെ നിന്നും അവസരങ്ങളുടെ ഏണിപ്പടികള്‍ ചവട്ടിക്കയറി അംഗീകാരത്തിന്റെ , അധികാരത്തിന്‍റെ മഹാഗോപുരങ്ങളിലേക്ക് അവള്‍ നടന്നു കയറുന്നു. സീരിയല്‍ അക്ഷരത്തെറ്റ് പ്രമുഖ താരങ്ങളുടെ അഭിനയമുഹുര്‍ത്തങ്ങള്‍ക്ക് വേദിയാവുന്നു, ഇഷാണി ഗോഷ് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

പിന്നണിയില്‍

സംവിധാന മേല്‍നോട്ടം – ഹാരിസന്‍
നിര്‍മ്മാണം – ഭാവചിത്ര ജയകുമാര്‍
ബാനര്‍ – റോസ് പെറ്റല്‍സ്
എപ്പിസോഡ് ഡയറക്ടര്‍ – മനോജ്‌ ശ്രീലകം
സ്ക്രിപ്റ്റ് – എന്‍ വിനു നാരായണന്‍
ക്യാമറ – മനോജ്‌ കുമാര്‍

Malayalam Game Show Udanpanam 3:O
Malayalam Game Show Udanpanam 3:O

പാഥേയം, പെരുന്തച്ചന്‍ , കല്ല്‌ കൊണ്ടൊരു പെണ്ണ് തുടങ്ങി നിരവധി മികച്ച സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച ഭാവചിത്ര ജയകുമാര്‍ ഇതാദ്യമായി മഴവില്‍ മനോരമയ്ക്ക് വേണ്ടിയൊരുക്കുന്ന പരമ്പരയാണ് അക്ഷരത്തെറ്റ്. കുങ്കുമപൂവ് , അഗ്നിപുത്രി, പരസ്പരം, ചന്ദനമഴ, നീലക്കുയില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സീരിയലുകള്‍ റോസ് പെറ്റല്‍സ് ബാനറില്‍ ഒരുക്കിയ ജയകുമാര്‍ ഇത്തവണ കൈകോര്‍ക്കുന്നത് മഴവില്‍ മനോരമയുമായിട്ടാണ്.

ഉടന്‍ പണം 3:O മത്സരാർത്ഥികൾക്കൊപ്പം നിങ്ങൾക്കും വീട്ടിലിരുന്നു പണം നേടാം , കൂടുതല്‍ വിവരങ്ങള്‍ക്ക് മനോരമ മാക്സ് ആപ്പ് സന്ദര്‍ശിക്കൂ

നടീ നടന്മാര്‍

ഇഷാനി ഘോഷ് , ധരിഷ് ജയശീലന്‍, രേഖാ രതീഷ്‌, ജോസ് എന്നിവരാണ്‌ സീരിയല്‍ അക്ഷരത്തെറ്റ് പ്രധാന അഭിനേതാക്കള്‍. ടെലിവിഷൻ പരമ്പരകളിൽ ഇതുവരെ വന്നിട്ടില്ലാത്ത ഒരു ലോകവും കാലവും കഥാപാത്രങ്ങളും ഇതിലുണ്ടാവുമെന്നു അക്ഷരത്തെറ്റ് സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. വാണവരേക്കാൾ വീണവരുടെ എണ്ണമാണ് സിനിമയെന്ന മായാ നഗരത്തിൽ കൂടുതലും, കോടമ്പാക്കത്ത് വെള്ളിവെളിച്ചത്തില്‍ പൊരുതി നേടിയ ലക്ഷമിയുടെ കഥ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്ക് മഴവിൽ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു. ഇതിന്‍റെ ഓണ്‍ലൈന്‍ വീഡിയോകള്‍ മനോരമ മാക്സ് ആപ്പില്‍ കൂടി ലഭ്യമാവും.

malayalam tv serial jeevithanouka online videos at manorama max app
online videos at manorama max app

Leave a Comment