മഴവില്‍ മനോരമ ചാനല്‍ സീരിയലുകള്‍ നേടിയ ടിആര്‍പ്പി റേറ്റിംഗ് പോയിന്‍റുകള്‍

മലയാളം ടിവി റേറ്റിംഗ് പോയിന്റ് – മഴവില്‍ മനോരമ ചാനല്‍

മഴവില്‍ മനോരമ ചാനല്‍ സീരിയല്‍
കേരള ടിവി

കേരളത്തിലെ പ്രമുഖ വിനോദ ചാനലായ മഴവില്‍ ഫ്രീ ടു എയര്‍ ആയാണ് പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്നത്, മാസം യാതൊരു പ്രത്യേക വരിസംഖ്യ ഒന്നുമില്ലാതെയാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം മൂന്നാം സ്ഥാനത്താണ് മനോരമ കുടുംബത്തില്‍ നിന്നുള്ള ചാനല്‍ നിലകൊള്ളുന്നത്. ഫ്ലവേര്‍സ് ടിവി കനത്ത വെല്ലുവിളിയാണ് ഏഷ്യാനെറ്റ്‌ ഒഴികെയുള്ള മറ്റു വിനോദ ചാനലുകള്‍ക്ക് ഉയര്‍ത്തുന്നത്. പ്രിയപ്പെട്ടവള്‍, ചാക്കോയും മേരിയും , ഭാഗ്യ ജാതകം, അനുരാഗം, നിങ്ങൾക്കും ആകാം കോടീശ്വരൻ, മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഒന്നും ഒന്നും മൂന്ന് , തട്ടീം മുട്ടീം എന്നിവയാണ് മഴവില്‍ അവതരിപ്പിക്കുന്ന പ്രധാന പരിപാടികള്‍. ഓണ്‍ലൈനായി ഇവയുടെ വീഡിയോ കാണുവാനായി അടുത്തിടെ മനോരമ മാക്സ് എന്നൊരു മൊബൈല്‍ ആപ്പ്ളിക്കേഷന്‍ അവര്‍ അവതരിപ്പിച്ചിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്, ഏറ്റവും പുതിയ സിനിമകളും ഇതുവഴി ലഭ്യമാണ്.

മഴവില്‍ മനോരമ ചാനല്‍

വീക്ക് 3 ഇല്‍ ചാനല്‍ മൊത്തത്തില്‍ നേടിയ പോയിന്റ് 235 ആണ്, എല്ലാ ചാനലുകള്‍ക്കും ആകെ പോയിന്റുകളില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. 5 നു മുകളില്‍ പോയിന്റ് കിട്ടിയിരുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് ഇപ്പോള്‍ 3 പോയിന്റ് ആണ് നേടുന്നത്, ചാനലിലെ ഏറ്റവും ജനപ്രീതിയുള്ള പരിപാടിയായി സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങൾക്കും ആകാം കോടീശ്വരൻ മാറി. മഴവില്‍ മനോരമ ചാനല്‍ പരിപാടികളുടെ സംപ്രേക്ഷണ സമയം ഇവിടെ നിന്നും ലഭിക്കും.

ഭാഗ്യജാതകം – 1.33
ചാക്കോയും മേരിയും – 2.56
മഞ്ഞില്‍ വിരിഞ്ഞ പൂവ് – 3.32
പ്രിയപ്പെട്ടവൾ – 1.67
അനുരാഗം – 1.43
നിങ്ങൾക്കും ആകാം കോടീശ്വരൻ – 3.36

മഴവിൽ മനോരമ സീരിയലുകളും മറ്റു പരിപാടികളും സംപ്രേക്ഷണം ചെയ്യുന്ന സമയവിവരം
മഴവിൽ മനോരമ സീരിയലുകളും മറ്റു പരിപാടികളും സംപ്രേക്ഷണം ചെയ്യുന്ന സമയവിവരം

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.