നീയും ഞാനും സീരിയൽ പ്രൊമോഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

വിജയ് യേശുദാസും, കുമ്പളങ്ങി നൈറ്റ്സിലെ ഗായിക ആൻ ആമിയും ചേർന്ന് പാടിയ നീയും ഞാനും സീരിയൽ പ്രൊമോഗാനം

നീയും ഞാനും സീരിയൽ
സീ കേരളം ചാനല്‍ സീരിയല്‍ ഫെബ്രുവരി 19 മുതല്‍ ആരംഭിക്കുന്നു എല്ലാ ദിവസവും രാത്രി 7.30 ന്

കൊച്ചി: ‘നീയും ഞാനും’ എന്ന പുതിയ സീ കേരളം സീരിയലിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറലായതിനു തൊട്ടു പിന്നാലെ പരമ്പരക്കായി ഒരുക്കിയ പ്രൊമോ ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് .പ്രശസ്ത പിന്നണി ഗായകൻ വിജയ് യേശുദാസും കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ‘ഉയിരിൽ തൊടും’ എന്ന ഗാനത്തിലൂടെ പ്രശസ്തി നേടിയ ആൻ ആമിയുമാണ് പ്രൊമോ ഗാനം ആലപിച്ചിരിക്കുന്നത് .ചാനലിന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്ത ഗാനം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ബി.കെ. ഹരിനാരായണന്റ വരികൾക്ക് ലിയോ ടോമാണ് സംഗീതം നൽകിയിരിക്കുന്നത്.

ഗാനം കാണാം – https://www.facebook.com/ZeeKeralam/videos/2322907811146997

ഒരു സിനിമ ട്രെയ്‌ലർ മാതൃകയിൽ ഒരുക്കിയ സീരിയലിന്റെ പ്രൊമോ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയാണ് പ്രമുഖ പിന്നണി ഗായകരെ അണിനിരത്തി കൊണ്ടുള്ള പ്രൊമോ സോങ് ഗാനം സീ കേരളം പുറത്തു വിട്ടിരിക്കുന്നത്. മലയാള സീരിയൽ രംഗത്തു പുരോഗമനാത്മകമായ മാറ്റങ്ങൾക്കാണ് സീ കേരളം ശ്രമിക്കുന്നത്. അത്തരമൊരു മാറ്റത്തിലേക്കു മലയാളത്തെ നയിക്കുന്ന ഒരു പിടി ശ്രമങ്ങൾ സീ കേരളം അണിയറയിൽ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. സീ കേരളത്തിന്റെ പുതിയ സീരിയൽ ‘നീയും ഞാനും’ അത്തരമൊരു ശ്രമം ആണ്.

zee keralam channel high quality logo
സീ കേരളം ചാനല്‍ ലോഗോ

45 വയസ്സുകാരനായ നായക കഥാപാത്രവും 20കാരിയുമായിയായ ശ്രീലക്ഷ്മിയും പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ‘നീയും ഞാനും ‘ എന്ന പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. മലയാള സീരിയല്‍ ചരിത്രത്തില്‍ ഏറെ വേറിട്ട സീരിയലാകും നീയും ഞാനും എന്ന് സീ കേരളം അവകാശപ്പെടുന്നത്

Leave a Comment