ചെമ്പരത്തി സീരിയല്‍ നേടിയത് 1.95 പോയിന്‍റുകള്‍ , സീ കേരളം ചാനല്‍ ടിആര്‍പ്പി

സീ കേരളത്തില്‍ ഏറ്റവും ജനപ്രിയമുള്ള രണ്ടാമത്തെ പരിപാടിയായി ചെമ്പരത്തി സീരിയല്‍

ചെമ്പരത്തി സീരിയല്‍
trp of serial chembarathi

ഡോ.എസ് ജനാര്‍ദ്ദനന്‍ നായര്‍ സംവിധാനം ചെയ്യുന്ന മലയാളം പരമ്പര ചെമ്പരത്തി മികച്ച അഭിപ്രായവും റേറ്റിംഗ് നേടി സീ കേരളം പരമ്പരകളില്‍ മുന്നിട്ടു നില്‍ക്കുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇനി വരുന്ന ആഴ്ചകളില്‍ ടിആര്‍പ്പി റേറ്റിങ്ങില്‍ മാറ്റം സംഭവിച്ചേക്കാം. ചാനല്‍ അടുത്തിടെ ആരംഭിച്ച നീയും ഞാനും നല്ല രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. ഷിജു മുഖ്യവേഷത്തിലെത്തുന്ന പരമ്പര വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്നു. അതെ സമയം പൂക്കാലം വരവായി സീ ലിസ്റ്റില്‍ ഒന്നാമതെത്തി, പോയ വാരം നേടിയത് 2.23 പോയിന്‍റുകളാണ്. ഈ സീരിയലിന്‍റെ മഹാ എപ്പിസോഡ് സംപ്രേക്ഷണം ചാനല്‍ അടുത്തിടെ നടത്തിയിരുന്നു.

അവതാരകയും നടിയുമായ പേളി മാണി വിവാഹ ശേഷം കഴിഞ്ഞ വർഷം ഒരു ബ്രേക്കിൽ ആയിരുന്നു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമായിരുന്നെങ്കിലും ഭർത്താവുമൊത്തുള്ള ഓരോ നിമിഷവും ആഘോഷിക്കുന്നതിന്റ്റെ ത്രില്ലിൽ ആയിരുന്നു താരം. ഒരു വർഷത്തിനിപ്പുറം ഒരു ഉജ്വല കോമേഡിയ ഷോയുമായി മിനി-സ്ക്രീനിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് അവർ. കേരളത്തിന്റെ പ്രിയ ചാനൽ ആയ സീ കേരളത്തിലാണ് പേളിയുടെ വ്യത്യസ്ത കോമഡി ഷോ, ‘ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി‘ ഈ മാസം 14 മുതൽ സീ കേരളത്തിൽ കാണാം.

സീ കേരളം സീരിയല്‍ റേറ്റിംഗ്

പരമ്പര/ഷോ ആഴ്ച്ച
9 8
സിന്ദൂരം 1.16 1.14
ചെമ്പരത്തി 1.95 2.32
സ്വാതി നക്ഷത്രം ചോതി 0.57 0.69
സത്യ എന്ന പെണ്‍കുട്ടി 1.92 1.75
കബനി 1.14 1.13
പൂക്കാലം വരവായി 2.23 2.27
സുമംഗലി ഭവ 0.98 1.06
നീയും ഞാനും 1.51 1.75
സരിഗമപ കേരളം 1.13 1.31

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *