നീയും ഞാനും സീ കേരളം ടിവി സീരിയല്‍ ആദ്യ എപ്പിസോഡുകള്‍ നേടിയ പോയിന്‍റ് 1.30

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Februaryസീ കേരളം
Advertisements

മികച്ച തുടക്കവുമായി നീയും ഞാനും സീ കേരളം സീരിയല്‍

നീയും ഞാനും സീരിയല്‍
Jothe Jotheyali in Malayalam

കേരള ടിവി പ്രേക്ഷകര്‍ക്കായി സീ അവതരിപ്പിച്ച ഏറ്റവും പുതിയ സീരിയല്‍ നീയും ഞാനും മികച്ച തുടക്കമാണ്‌ നേടിയിരിക്കുന്നത് (1.30 TVR), സ്വാതി നക്ഷത്രം ചോതിയടക്കമുള്ള പരിപാടികള്‍ക്കുണ്ടായ സമയമാറ്റം ചാനലിന്റെ മൊത്തം റേറ്റിംഗ് പ്രകടനത്തെയും കാര്യമായി സ്വാധിനിച്ച കാഴ്ചയാണ്. ഷിജു , സുസ്മിത എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പരമ്പര പുതുമയുള്ള ഒരു വിഷയമാണ്‌ പറയുന്നത്. രവി വര്‍മ്മന്‍ എന്ന വ്യവസായ പ്രമുഖനും അദ്ധേഹത്തേക്കാള്‍ പ്രായത്തില്‍ ഒരുപാടു വ്യത്യാസമുള്ള ശ്രീലക്ഷ്മിയുമായുള്ള ബന്ധമാണ് സീരിയലിന്റെ ഇതിവൃത്തം.

ചെമ്പരത്തി സീരിയല്‍ റ്റി ആര്‍ പ്പി റേറ്റിംഗ്

കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റം, സിന്ധൂരം പുതിയ സമയക്രമത്തിലേക്ക് മാറ്റ പെട്ടിട്ടും പ്രേക്ഷപിന്തുണയില്‍ മികച്ചു നില്‍ക്കുന്നു. സത്യ എന്ന പെണ്‍കുട്ടി , ചെമ്പരത്തി , കബനി, പൂക്കാലം വരവായി, സുമംഗലി ഭവ, മലയാളം റിയാലിറ്റി ഷോ സരിഗമപ എന്നിവയ്ക്കും നല്ല റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്. പോയ വാരത്തെ റേറ്റിംഗ്, ഈ ആഴ്ച നേടിയ പോയിന്റ് ഇവ താഴെ നിന്നും മനസിലാക്കാം. മഞ്ജു വാര്യർ പ്രധാന വേഷത്തില്‍ എത്തിയ പ്രതി പൂവൻ കോഴി സിനിമയുടെ പ്രീമിയര്‍ ഷോ ചാനലില്‍ ഉടനെ ഉണ്ടാകും. നിവിന്‍ പോളി നായകനായ മൂത്തോന്‍ സിനിമയുടെ സംപ്രേക്ഷണ അവകാശവും സീ കേരളം സ്വന്തമാക്കിയിരുന്നു.

Advertisements

സീരിയല്‍ റേറ്റിംഗ്

പരമ്പര/ഷോആഴ്ച്ച
65
സിന്ദൂരം1.261.50
ചെമ്പരത്തി2.412.80
സ്വാതി നക്ഷത്രം ചോതി0.890.92
സത്യ എന്ന പെണ്‍കുട്ടി2.042.36
കബനി1.441.31
പൂക്കാലം വരവായി1.632.01
സുമംഗലി ഭവ0.950.99
നീയും ഞാനും1.30ലഭ്യമല്ല
സരിഗമപ കേരളം1.381.82
കബനി മലയാളം സീരിയല്‍
zee keralam serial kabani
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *