ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി – തമാശപ്പൂരം ഒരുക്കാൻ സീ കേരളത്തിന്റെ പുതിയ കോമഡി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Marchസീ കേരളം
Advertisements

ശനിയും, ഞായറും രാത്രി 9 മണിക്ക് ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി

ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി
Funny Nights with Pearle Maaney Program

ചിരിയുടെ തമാശപ്പൂരം തീർക്കാൻ പുതിയ ഹാസ്യപരിപാടിയുമായി സീ കേരളം. ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളികളുടെ പ്രിയ ചാനൽ ആയി മാറിയ സീ കേരളത്തിൽ ‘ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി‘ എന്ന കോമഡി പരിപാടി ഈ ശനിയാഴ്ച മുതൽ സംപ്രേക്ഷണം ആരംഭിക്കും. ശനിയും, ഞായറും രാത്രി 9 മണിക്കാണ് മലയാളികളുടെ പ്രിയ താരം പേളി മാണി അവതാരകയായി എത്തുന്ന പരിപാടി.

വിവാഹ ശേഷം അഭിനയ രംഗത്തു നിന്ന് വിട്ടുനിന്ന പേളി മാണി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളം മിനിസ്ക്രീനിലേക് തിരിച്ചു വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.കോമഡി താരമായ മനോജ് ഗിന്നസും ഈ പരിപാടിയുടെ ഭാഗമാണ്. സിനിമ താരങ്ങളായ ജയസൂര്യയും നമിത പ്രമോദും ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണിയുടെ ആദ്യ എപ്പിസോഡിൽ അതിഥികളായി എത്തുന്നു.

Advertisements
sindhooram serial online videos at zee5 app
sindhooram serial online videos at zee5 app

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ തക്ക രൂപത്തിലാണ് ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി പരിപാടി ചാനൽ ഒരുക്കിയിരിക്കുന്നത്. മലയാളികൾ കണ്ടു മടുത്ത ഹാസ്യ പരിപാടികളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് പുതിയ ഷോ എന്ന് സീ കേരളം അവകാശപ്പെടുന്നു. സോഷ്യൽ മീഡിയ പേജിലൂടെ പേളി മാണി തന്നെയാണ് പരിപാടിയുടെ വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത്.

സീ 5 ആപ്പില്‍ ലഭിക്കും

കഴിഞ്ഞ ഒരു വർഷത്തിലേറെയായി മലയാള ടെലിവിഷൻ രംഗത്ത് നിന്ന് പല ഓഫറുകളും വന്നിരുന്നെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയായിരുന്നു താരം .വ്യത്യസ്തമായ പരിപാടിയുമായി സീ കേരളം ചാനൽ മുൻപ്പോട്ടു വന്നപ്പോൾ അത് ഏറ്റെടുക്കുകയാരുന്നുവെന്നു പേളി പറഞ്ഞു. വിവാഹത്തിന് ശേഷം പേളിയുടെ ഭർത്താവും അഭിനേതാവുമായ ശ്രീനിഷ് അഭിനയത്തിലേക്ക് തിരിച്ചു വന്നതും സീ കേരളം ചാനലിലെ ‘സത്യ എന്ന പെൺകുട്ടി‘ എന്ന സീരിയലിലൂടെയാണ്. കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ ഒരുങ്ങുകയാണ് സീ കേരളം ചാനലിലൂടെ ഈ താര ദമ്പതികൾ.

actor jayasurya in tv programs
actor jayasurya in tv programs

Zee Keralam, the latest entrant to the general entertainment channels in Malayalam has always delighted the viewers every time with unique entertainment shows. The channel now slated to air an entertaining comedy show ‘Funny Nights with Pearle Maaney’ from March 14th onwards at 9 PM on Saturdays & Sundays.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *