ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗര്‍ സീസൺ 8 റീ-ലോഞ്ച് ഇവന്റ്
ഉള്ളടക്കം

പ്രേക്ഷകരെ പാട്ടുകൾകൊണ്ട് വിസ്മയിപ്പിച്ച സ്റ്റാർ സിങ്ങർ സീസൺ 8
മലയാളം സംഗീത പരിപാടികള്‍
സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച് വേദിയിൽവച്ച് മലയാളത്തിന്റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രനെ പ്രശസ്തഗായിക പി സുശീല ആദരിച്ചു. കൂടാതെ പി സുശീലയ്ക്കും പി ജയചന്ദ്രനും സ്റ്റാർ സിംഗേഴ്‌സിലെ മത്സരാർത്ഥികളും വിധികർത്താക്കളായ കെ എസ് ചിത്ര , ശരത് , ജി വേണുഗോപാൽ , സ്റ്റീഫൻ ദേവസ്സി , മഞ്ജരി തുടങ്ങിയവർ സംഗീതാർച്ചനയും അർപ്പിച്ചു. കൂടാതെ ഇവർ ഒരുമിച്ചുള്ള പാട്ടുകളും വിവിധ പാട്ടുകളെ കുറിച്ചുള്ള അഭിപ്രായങ്ങളും പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂ ഇയര്‍
ഈ പ്രൗഢഗംഭീരമായ ചടങ്ങിൽവച്ച് സ്റ്റാർ സിംഗര്‍ സീസൺ 8 റീ-ലോഞ്ച് ഔദ്യോഗികമായി നിർവഹിച്ചത് സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് . വിനീതും ഹിഷാമും വേദിയിൽ സംഗീതത്തിന്റെ മറ്റൊരു ഉത്സവം തീർത്തു. ഇവരോടൊപ്പം അജു വര്ഗീസും വേദിയിൽ സന്നിഹിതനായിരുന്നു . പുതിയ റൗണ്ടുകളും പുതുമകളുമായി സ്റ്റാർ സിംഗര്‍ സീസൺ 8 ശനി ,ഞായർ ദിവസങ്ങളിൽ ജനുവരി 8 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
