ആർആർആർ സിനിമ ടീമും ദിലീപും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 3 യുടെ ന്യൂ ഇയർ എപ്പിസോഡ്

ഏഷ്യാനെറ്റ്‌ ന്യൂ ഇയര്‍ പ്രോഗ്രാംസ് – ആർആർആർ ടീം പങ്കെടുക്കുന്ന കോമഡി സ്റ്റാർസ് സീസൺ 3

ആർആർആർ സിനിമ
New Year Episode of Comedy Stars Season 3

കോമഡി സ്റ്റാർസ് സീസൺ 3 യുടെ ജനുവരി 1 , പുതുവത്സരദിനഎപ്പിസോഡിൽ ആർ ആർ ആർ ടീമും ജനപ്രിയനായകൻ ദിലീപും അതിഥികളായി എത്തുന്നു.സിനിമയുടെ സംവിധായകനായ രാജമൗലി , സൂപ്പർ താരങ്ങളായ റാം ചരൺ , ജൂനിയർ എൻ ടി ആർ എന്നിവർ കോമഡി സ്റ്റാറിന്റെ വേദിയെ നൃത്തചുവടുകളാലും നിരവധി കലാപരിപാടികളാലും ധന്യമാക്കി. ബിഗ് ബജറ്റ് ചിത്രം ആർആർആർ ന്റെ പ്രചാരണാർഥമാണ് കോമഡി സ്റ്റാർസ് സീസൺ 3 യിൽ എത്തിയത് .

രൗദ്രം രണം രുധിരം

കൂടാതെ തുടർന്ന് ജനപ്രിയനായകൻ ദിലീപും നാദിര്‍ഷയും ഈ വേദിയിൽ എത്തുന്നു. ചിരിയുടെ പൂരമൊരുക്കുന്ന നമ്പറുകളാൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ദിലീപിനൊപ്പം മുകേഷും ടിനി ടോമും നോബിയും ബിഗ് ബോസ് താരങ്ങളും അണിനിരക്കുന്നു. പാഷാണം ഷാജിയും കോട്ടയം നസിറും ജനപ്രിയ കോമഡി താരങ്ങളും ഒരുക്കുന്ന സ്കിറ്റുകളും പുതുവത്സരഎപ്പിസോഡിന്റെ പ്രത്യേകതയായിരിക്കും . ന്യൂ ഇയർ സ്പെഷ്യൽ കോമഡി സ്റ്റാർസ് സീസൺ 3 ഏഷ്യാനെറ്റിൽ ജനുവരി 1, ശനിയാഴ്ച രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

സ്റ്റാർ സിങ്ങർ സീസൺ 8 റീ-ലോഞ്ച്
Star Singer 8 Relaunch Event Telecast on Asianet

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment