ഹോം സിനിമ വേൾഡ് ടെലിവിഷൻ പ്രീമിയർ – ക്രിസ്തുമസ് ദിനത്തിൽ രാത്രി 8 മണിക്ക് ഏഷ്യാനെറ്റില്‍

ഏഷ്യാനെറ്റിലെ ക്രിസ്തുമസ് പരിപാടികൾ – ഹോം സിനിമ പ്രീമിയര്‍

ഹോം സിനിമ വേൾഡ് ടെലിവിഷൻ പ്രീമിയർ
Asianet Christmas Specials

ക്രിസ്മസ് ദിനത്തിൽ ഏഷ്യാനെറ്റിൽ പുതുമയാർന്ന നിരവധി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. രാവിലെ 8.30 നു സൂപ്പർഹിറ്റ് ക്രൈം ത്രില്ലെർ മോഹൻലാൽ സിനിമ ” ദൃശ്യം 2 ” ഉം ഉച്ചയ്ക്ക് 12 നു മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന പൊളിറ്റിക്കൽ ഡ്രാമ വൺ ( one ) ഉം ഉച്ചതിരിഞ്ഞു 3 മണിക്ക് ഒരു കൊലപാതകത്തിന്റെ നിഗുഢതയിലേക്കു അന്വേഷണവുമായി എത്തുന്ന പൃഥ്വിരാജിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ “കോൾഡ് കേസ് ” ഉം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ക്രിസ്തുമസ് ചലച്ചിത്രങ്ങള്‍

തുടർന്ന് മലയാളത്തിലെ സൂപ്പർ ഹിറ്റ് മ്യൂസിക്കൽ ഗെയിം ഷോയുടെ ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡ് വൈകുന്നേരം 6 മണിക്കും സൂപ്പർഹിറ്റ് പാരമ്പരകളായ സാന്ത്വനം 7 മണിക്കും ‘അമ്മ അറിയാതെ 7.30 നും പ്പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കണ്ണു നനയിപ്പിച്ചും പ്രേക്ഷകർക്കൊപ്പം നടക്കുന്ന ” ഹോം ” സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ക്രിസ്തുമസ് ദിനത്തിൽ രാത്രി 8 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

കൂടാതെ ഏഷ്യാനെറ്റ് പ്ലസ് ഏഷ്യാനെറ്റ് മൂവീസ് എന്നീ ചാനലുകളിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ , പ്രശസ്ത താരങ്ങളുടെ അഭിമുഖങ്ങൾ , സ്റ്റേജ് ഇവെന്റുകൾ , മ്യൂസിക്കൽ പരിപാടികൾ എന്നിവയും സംപ്രേക്ഷണം ചെയ്യുന്നു.

സ്റ്റാർട്ട് മ്യൂസിക് സീസൺ 3 ഗ്രാൻഡ് ഫിനാലെ
Star Music 3 Grand Finale Telecast

Leave a Comment