ഉപ്പും മുളകും സീരിയൽ – മലയാളം ഹാസ്യ പരമ്പര ഫ്ലവേര്‍സ് ചാനലില്‍

സംപ്രേക്ഷണ സമയം , അഭിനേതാക്കള്‍ – ഉപ്പും മുളകും ഫ്ലവേര്‍സ് ടിവി സീരിയൽ

Uppum Mulakum Show Flowers TV
Uppum Mulakum Show Flowers TV

മലയാളം ടിവി ചാനലുകളില്‍ കണ്ണുനീര്‍ സീരിയലുകള്‍ക്കാണ് പൊതുവേ പ്രേക്ഷകര്‍ കൂടുതലെങ്കിലും ഫ്ലവേര്‍സ് ചാനല്‍ ആരംഭിച്ച കുടുംബ ഹാസ്യ പരമ്പരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ചാനലില്‍ ഏറ്റവും ആളുകള്‍ കാണുന്ന പരിപാടിയായി മാറി. ബാലചന്ദ്രൻ തമ്പി എന്ന ബാലു അദ്ധേഹത്തിന്റെ ഭാര്യ നീലീമ എന്ന നീലു, ഈ ദമ്പതികളുടെ അഞ്ച് മക്കള്‍, മറ്റു കഥാപാത്രങ്ങള്‍ എന്നിവരെ ചുറ്റി പറ്റിയാണ് ഓരോ എപ്പിസോഡും കഥ പറയുന്നത്. വിഷ്ണു (മുടിയൻ), ലക്ഷ്മി (ലച്ചു), കേശവ് (കേശു), ശിവാനി (ശിവ), പാർവ്വതി (പാറുക്കുട്ടി) എന്നിവരാണ്‌ ബാലു-നീലു ദമ്പതികളുടെ മക്കള്‍.

Flowers Comedy Super Show Program
Flowers Comedy Super Show Program

ബാലുവിന്റെ അച്ഛൻ മാധവൻ തമ്പി, അമ്മ ശാരദ, സഹോദരൻ സുരേന്ദ്രൻ എന്നിവരും ചില എപ്പിസോഡുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാത്രി 7:30 മുതൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ ഓണ്‍ലൈന്‍ വീഡിയോകള്‍ ചാനലിന്റെ ഔദ്യോഗിക യൂട്യൂബ് പേജില്‍ ലഭ്യമാണ്. ഉപ്പും മുളകും സീരിയൽ ഭവാനിയമ്മ കഥാപാത്രത്തെ അവതരിപ്പിച്ചത് കെപിഎസി ശാന്ത എന്ന നടിയാണ്. ചാനല്‍ ആരംഭിച്ച ടോപ്‌ സിംഗര്‍ സംഗീത പരിപാടിക്കും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

ഉപ്പും മുളകും അഭിനേതാക്കൾ

ബാലചന്ദ്രൻ തമ്പി /ബാലു – ബിജു സോപാനം
നീലീമ ബാലചന്ദ്രൻ തമ്പി /നീലു – നിഷ സാരംഗ്
വിഷ്ണു ബാലചന്ദ്രൻ തമ്പി /മുടിയൻ – ഋഷി എസ് കുമാർ
ലക്ഷ്മി ബാലചന്ദ്രൻ തമ്പി /ലച്ചു – ജൂഹി റുസ്തഗി
കേശവ് ബാലചന്ദ്രൻ തമ്പി /കേശു – അൽ സാബിത്ത്
ശിവാനി ബാലചന്ദ്രൻ തമ്പി /ശിവ – ശിവാനി മേനോൻ
പാർവ്വതി ബാലചന്ദ്രൻ തമ്പി /പാറുക്കുട്ടി – ബേബി അമേയ
ശാരദ മാധവൻ തമ്പി – മനോഹരി
പടവലം കുട്ടൻ പിള്ള – രാജേന്ദ്രൻ എൻ
ശങ്കരണ്ണൻ – മുരളീധരൻ പാങ്ങോട്
ശൂലങ്കുടി മാധവൻ തമ്പി – രമേശ്
ബിനോജ് കുളത്തൂർ – സുരേന്ദ്രൻ തമ്പി

Flowers Channel Serial Koodathayi
Flowers Channel Serial Koodathayi

Leave a Comment