കോമഡി സൂപ്പർ ഷോ – ഫ്ലവേര്‍സ് ടിവിയില്‍ ഫെബ്രുവരി 3-ആം തീയതി മുതല്‍ ആരംഭിക്കുന്നു

തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഫ്ലവേര്‍സ് കോമഡി സൂപ്പർ ഷോ, ടോപ് സിംഗറിന് ശേഷം ആരംഭിക്കുന്നു

ഫ്ലവേര്‍സ് ടിവി കോമഡി സൂപ്പർ ഷോ
മലയാളം ടിവി കോമഡി പ്രോഗ്രാമുകള്‍

മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും ജനപ്രീതിയുള്ള ചാനലായ ഫ്ലവേര്‍സ് ടിവി ഈ വരുന്ന തിങ്കള്‍ മുതല്‍ പുതിയൊരു കോമഡി പരിപാടി ആരംഭിക്കുകയാണ്. എല്ലാ തിങ്കള്‍, ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ ടോപ്പ് സിംഗര്‍ പരിപാടിക്ക് ശേഷമാകും സംപ്രേക്ഷണം ചെയ്യുക. ആദ്യ എപ്പിസോഡുകളില്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ ജയറാം , ഷംനാ കാസിം എന്നിവര്‍ അതിഥികളായി എത്തുന്നു. ഫ്ലവേര്‍സ് യൂട്യൂബ് ചാനല്‍ ഈ ഷോയുടെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ അപ്‌ലോഡ്‌ ചെയ്യുന്നതാണ്‌. സ്റ്റാർ മാജിക്ക് വ്യാഴം മുതല്‍ ശനി വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു, സ്റ്റാർ മാജിക്ക് പരിപാടി നൂറു എപ്പിസോഡുകള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2

ചാനല്‍ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഏറ്റവും ജനപ്രിയത നേടിയ സംഗീത റിയാലിറ്റി ഷോയുടെ രണ്ടാം സീസണ്‍ ഓഡിഷന്റെ വിവരങ്ങൾ ഇപ്രകാരമാണ്.

തീയതി – 2 ഫെബ്രുവരി , സ്ഥലം – ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സി , റെയില്‍വേ മുത്തപ്പന്‍ കോവിലിനു എതിര്‍വശം, താവക്കര റോഡ്‌ , കണ്ണൂര്‍
തീയതി – 9 ഫെബ്രുവരി , സ്ഥലം – രാജ് റെസിഡന്‍സി , പുതിയ ബസ് സ്റ്റാന്റ് ടെര്‍മിലനലിനു സമീപം, കാഞ്ഞങ്ങാട് .

ഓഡിഷന്‍ സമയം – രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ
പ്രായ പരിധി – 6 വയസു മുതല്‍ 14 വയസു വരെ
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ – 8111991235, 8111990913

ഉപ്പും മുളകും സീരിയല്‍ സംപ്രേക്ഷണ സമയം
ഉപ്പും മുളകും സീരിയല്‍ സംപ്രേക്ഷണ സമയം

മലയാളം കോമഡി ഷോ

കോമഡി സൂപ്പർ നൈറ്റിന് ശേഷം വീണ്ടും ഒരു പുത്തൻ കോമഡി ഷോയുമായ് എത്തുകയാണ് ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പർ ഷോയിലൂടെ, കേരളത്തിലെ പ്രതിഭാശാലികളായ ഒട്ടനവധി കലാകാരൻമാരോടൊപ്പം ഇത്തവണ വ്യത്യസ്തമായ് കേരള പോലീസ് ടീമും ഉണ്ട്. പത്തനംതിട്ട ജില്ലയിലെ നർമ്മബോധമുള്ള ഒരു കൂട്ടം നിയമപാലകരാണ് കാക്കിയ്ക്കുള്ളിലെ ചിരികളുമായ് നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൻറ്റെയിടയിലും പരമാവധി കഴിയുന്ന രീതിയിൽ സ്കിറ്റ് പരിശീലിച്ചു. പരിമിതമായ സമയം കൊണ്ട് തന്നെ ആദ്യമായ് ഫ്ളോറിലേക്ക് എത്തുന്നവർ എന്ന തോന്നൽ മാറ്റിയെടുക്കാൻ ഇവർക്കു കഴിഞ്ഞു. കൂടുതൽ വിശേഷങ്ങൾക്കായ് ഫെബ്രുവരി മൂന്നാം തീയതി മുതൽ കാണുക. കോമഡി സൂപ്പർ സ്റ്റാർസ് ഫ്ളവേഴ്സ് ടി.വി”.

ക്ലാസ്‌മേറ്റ്സ് സീരിയല്‍ – തിങ്കൾ – വെള്ളി വൈകുന്നേരം 6 മണിക്ക്
കഥയറിയാതെ – വൈകുന്നേരം 6.30 മണിക്ക്
ഉപ്പും മുളകും – 7 മണിക്ക്
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ – 7.30 ന്

serials airing on flowers tv channels now
ഫ്ലവേര്‍സ് ചാനല്‍ സീരിയലുകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.