ഒരാള്‍ക്ക് ജോലി വാങ്ങിക്കൊടുത്തു സൂര്യാ ടിവി ഗുലുമാല്‍ പരിപാടി
ഉള്ളടക്കം

സുര്യ ടി വിയുടെ പ്രശസ്ത ഒളികാമറ റിയാലിറ്റി ഷോ ആയ ഗുലുമാലിൽ സെക്യുരിറ്റി ജീവനക്കാരനായി മാറേണ്ടി വന്ന തൃശൂർ സ്വദേശി ദിലിപിനു താൻ മോഹിച്ച ജോലി കിട്ടി.കാമറ ഒളിപ്പിച്ചു വച്ച് പ്രോഗ്രാം തയ്യാറാക്കുന്ന ഗുലുമാലിൽ ഒരു സെക്യുരിറ്റി ജോലിക്കാരനായി മാറാൻ ആളെ അന്വേഷിച്ചു നടക്കവേ ഗുലുമാൽ

ഒരു തൊഴിലിനു വേണ്ടി അന്വേഷണം നടത്തുകയായിരുന്ന ചെറുപ്പക്കാരന് സെക്യുരിറ്റി ജീവനക്കാരനായി തന്നെ ജോലി കിട്ടി .ശമ്പളം കൂടാതെ മറ്റു ആനുകൂല്യങ്ങളും സഹിതം കിട്ടിയ ജോലി ദിലിപിനു ഇനിയും വിശ്വസിക്കാനായിട്ടില്ല .എറണാകുളത്തെ വാൻ ഗാർഡ് എന്ന സെക്യുരിറ്റി സ്ഥാപനത്തിൽ തിങ്കളാഴ്ച മുതൽ ദിലിപ് ജോലിയിൽ പ്രവേശിച്ചു .സുര്യ ടിവി കൊച്ചി ഓഫിസിനു മുന്നില് തന്നെ ആയിരുന്നു ആദ്യ ഡ്യുട്ടി എന്നത് മറ്റൊരു യാദൃശ്ചികത അയി .
