അവിചാരിതം സീരിയല്‍ – തിങ്കൾ മുതൽ വള്ളി വരെ ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റില്‍

ജനപ്രിയ സീരിയലുകളുടെ പുനസംപ്രേക്ഷണവുമായി ഏഷ്യാനെറ്റ്‌ – അവിചാരിതം തിങ്കള്‍ മുതല്‍ വെള്ളിവരെ 12 മണിക്ക്

അവിചാരിതം
serial avicharitham telecast on asianet

2004 കാലയളവില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്ത പരമ്പരയാണ് അവിചാരിതം, പ്രേക്ഷക പ്രശംസയും നിരവധി പുരസ്കാരങ്ങളും നേടിയ ഈ സീരിയല്‍ സംവിധാനം ചെയ്തത് കെ.കെ രാജീവ് ആണ്. മാര്‍ച്ച് 23 മുതല്‍ ഈ സീരിയലിന്‍റെ പുനസംപ്രേക്ഷണം ഏഷ്യാനെറ്റ്‌ ആരംഭിച്ചു കഴിഞ്ഞു. പഴയ എപ്പിസോഡുകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമല്ല, അരവിന്ദ് എന്ന പത്രപ്രവർത്തകനാണു കഥയിലെ നായകന്‍. അദ്ദേഹം ഭാര്യയോടും മകളോടും ഒപ്പം സന്തോഷകരമായ കുടുംബജീവിതം ജീവിതം നയിക്കുകയാണ് , അരവിന്ദന്റെ ജീവിതത്തിലേക്ക് ദേവിക കടന്നു വരുന്നു, അതോടെ അവരുടെ ജീവിതം തലകീഴായി മാറുന്നു. പ്രേം പ്രകാശ്, ശ്രീ വിദ്യ ,ആദിത്യൻ ജയൻ, വത്സല മേനോൻ, സുവർണ്ണ മാത്യു, സുകുമാരി, അർച്ചന എന്നിവരാണു അഭിനേതാക്കള്‍ .

പഴയ സീരിയലുകള്‍

ആ വര്‍ഷത്തെ കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളില്‍ മികച്ച ടെലി സീരിയൽ , മികച്ച സംവിധായകൻ , മികച്ച തിരക്കഥാകൃത്ത് (ഡോ.ബോബി, സഞ്ജയ് ) മികച്ച നടൻ (പ്രേം പ്രകാശ്) , മികച്ച നടി (ശ്രീവിദ്യ ) എന്നീ അവാര്‍ഡുകള്‍ ഈ പരമ്പര സ്വന്തമാക്കി. സ്വപ്നം , മേഘം , ഓർമ , കടമറ്റത്തു കത്തനാർ , വസുന്ധര മെഡിക്കൽസ്, അലാവുദ്ദീന്റെ അൽഭുത വിളക്ക്, സ്ത്രീ , ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് , ഓട്ടോഗ്രാഫ് , ദേവീമാഹാത്മ്യം, എന്റെ മനസപുത്രി, ഹരിചന്ദനം , ഹലോ കുട്ടിച്ചാത്തൻ, അക്ഷയപാത്രം , അക്കരപ്പച്ച , അമ്മക്കിളി , അമ്മ, അമേരിക്കൻ ഡ്രീംസ് എന്നിവയാണ് ചാനല്‍ സംപ്രേക്ഷണ ചെയ്ത മറ്റു ചില ജനപ്രിയ പരമ്പരകള്‍. കണ്ണന്റെ രാധ സീരിയല്‍ ഏഷ്യാനെറ്റ്‌ സിനിമകള്‍ ഇവ ഏറ്റവും ഒടുവില്‍ നേടിയ ടിആര്‍പ്പി പോയിന്‍റ് അറിയാം

ഏഷ്യാനെറ്റ്‌ ഷെഡ്യൂള്‍

കൈലാസനാഥൻ ആണ് ചാനല്‍ വീണ്ടും തുടങ്ങിവച്ച മറ്റൊരു പരമ്പര, ദേവോം കേ ദേവ് മഹാദേവ് മലയാളത്തില്‍ മൊഴിമാറ്റം നടത്തിയതിനു ലഭിച്ചത് ഗംഭീര ജനപിന്തുണയായിരുന്നു. മോഹിത് റെയ്ന , മൗനി റായ് , രാധാ കൃഷ്ണ ദത്ത്, സൗരഭ് രാജ് ജെയ്ൻ എന്നിവര്‍ വേഷമിട്ട പരമ്പര മഹാദേവന്‍റെ (ശിവന്‍) കഥയെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്.

malayalam tv serial kailasanathan
malayalam tv serial kailasanathan

08:30 എ.എം – മലയാള സിനിമ
12:00 പി.എം – അവിചാരിതം
03:45 പി.എം – ബെസ്റ്റ് ഓഫ് സ്റ്റാര്‍ട്ട്‌ മ്യൂസിക് (എഡിറ്റഡ് വേര്‍ഷന്‍)
05:00 പി.എം – ബെസ്റ്റ് ഓഫ് കൊമഡി സ്റ്റാര്‍സ് സീസൺ 2
05:30 പി.എം – കൈലാസനാഥൻ
06:00 പി.എം – കണ്ണന്റെ രാധ
06:30 പി.എം – പൗർണമിത്തിങ്കൾ
06:55 പി.എം – സീതാ കല്യാണം
07:15 പി.എം – വാനമ്പാടി
07:35 പി.എം – കുടുംബ വിളക്ക്
08:00 പി.എം – മൗനരാഗം
08:25 പി.എം – കസ്തൂരിമാൻ
08:45 പി.എം – നീലക്കുയിൽ
09:30 പി.എം – ബിഗ് ബോസ് സീസൺ 2
10:30 പി.എം – മലയാളം ഫീച്ചർ ഫിലിം

നീലക്കുയിൽ സീരിയല്‍
last episode of serial neelakkuyil on asianet

Leave a Comment