സരിഗമപ കേരളം ഫൈനല്‍ സീ കേരളം ചാനലില്‍ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 മണിക്ക്

സ്വന്തത്ര്യ ദിനം സംഗീത സാന്ദ്രമാക്കാന്‍ സീ കേരളം – സരിഗമപ കേരളം ഗ്രാന്‍ഡ്‌ ഫൈനല്‍ സംപ്രേഷണം ചെയ്യുന്നു

Grand finale of Zee Keralam Saregamapa Malayalam
Grand finale of Zee Keralam Saregamapa Malayalam

ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ ഫിനാലെ തീയതി പ്രഖ്യാപിച്ചു സീ കേരളം ചാനല്‍. ഷോയുടെ ഗ്രാൻഡ് ഫൈനൽ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യുമെന്ന് സീ കേരളം സ്ഥിരീകരിച്ചു. ഏറെ നാളായി പ്രേക്ഷകരും മത്സാരാർത്ഥികളും ഒരേ പോലെ കാത്തിരുന്നതാണ് സാരിഗമപയുടെ ഫൈനൽ. തീയതികൾ പ്രഖ്യാപിച്ചതോടെ മത്സാരാർത്ഥികളെല്ലാം ആവേശത്തിലാണ്. ഫൈനലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അതിനായി കഠിനമായി തയ്യാറെടുക്കുകയാണെന്നും മത്സരാർത്ഥികൾ പറഞ്ഞു.

ഫൈനലിസ്റ്റുകള്‍

സരിഗമ പ കേരളം നൂറിലധികം എപ്പിസോഡുകൾ പിന്നിട്ടു ഗ്രാൻഡ് ഫിനാലെയിലേക്കു പ്രവേശിക്കുന്ന ഘട്ടത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഷൂട്ടിംഗ് പുനരാംഭിച്ചെങ്കിലും സീ കേരളത്തിന്റെ ജനപ്രീയ ഷോ ആയ സരിഗമപയുടെ ഫൈനലിനെക്കുറിച്ചൊന്നും ചാനൽ ഇതുവരെ പറഞ്ഞിട്ടുണ്ടായിരുന്നില്ല.സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ മുൻനിര ഷോയായ സരിഗമപ 25 വർഷങ്ങൾ പിന്നിട്ടിരുന്നു. സീയുടെ വിവിധ പ്രാദേശിക ചാനലുകൾ ഇത് ആഘോഷമാക്കിയിരുന്നു. സരിഗമ പയുടെ മലയാളം പതിപ്പ് ഒരു വർഷം മുമ്പാണ് സംപ്രേഷണം ആരംഭിച്ചത്. ഏറെ പ്രേക്ഷക പ്രീതി സമ്പാദിച്ച ഒരു സംഗീത റിയാലിറ്റി ഷോയാണ് സരിഗമ.

വിജയികള്‍ ആരാവും ?

അശ്വിൻ വിജയൻ, ലിബിൻ സ്കറിയ, ശ്വേത അശോക്, കീർത്തന എസ് കെ, ജാസിം ജമാൽ എന്നിവരടങ്ങുന്ന അഞ്ച് ഫൈനലിസ്റ്റുകളെ ഇതിനകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് പരമാവധി വോട്ട് നേടുന്നത് ആരാണ് എന്നതിനെ ആശ്രയിച്ച് ആറാമത്തെ ഫൈനലിസ്റ്റിനെ തീരുമാനിക്കുക. ഗായിക സുജാത, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് സരിഗമ പ കേരളം ഷോയുടെ വിധികർത്താക്കൾ.

Zee Keralam Channel
Zee Keralam Channel

Leave a Comment