മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള സിനിമയുടെ പ്രീമിയര്‍ ഷോ സീ കേരളം ചാനലില്‍

ഇന്ദ്രൻസിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള

മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള
Muhabbathin Kunjabdulla Movie Premier

ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ ചാരുത കൊണ്ട് പെരുമ കേട്ട ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ ഈ വരുന്ന വെള്ളിയാഴ്ച പകൽ 3 ന് സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്നു. നഷ്ടപ്രണയത്തെ വീണ്ടെടുക്കാൻ കുഞ്ഞബ്ദുള്ള എന്ന അറുപതുകാരൻ നടത്തുന്ന യാത്രകളാണ് ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ പറയുന്നത്. മനുഷ്യനിലെ നന്മയെയും സ്നേഹത്തെയും കുറിച്ചാണ് ഈ ചിത്രം.

ഹൃദയസ്പർശിയായ അഭിനമുഹൂര്‍ത്തങ്ങൾ കൊണ്ടും ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ വൈഭവം കൊണ്ടും നിരൂപകപ്രശംസ നേടിയ ചിത്രമാണ് ‘കുഞ്ഞബ്ദുള്ള’. തൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വേഷങ്ങളിൽ ഒന്നാണ് കുഞ്ഞബ്‌ദുള്ളയിലേതെന്നാണ് ഇന്ദ്രൻസ് പറയുന്നത്.

ഒരു റോഡ് മൂവിയുടെ രീതിയിലാണ് ഇതിൻറെ കഥാഘടന. കുഞ്ഞബ്ദുള്ള മുംബയിൽ നിന്ന് തൻ്റെ ചെറുപ്പകാലത്തെ കാമുകിയെ തേടി കേരളത്തിലേക്കും അവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്കും നടത്തുന്ന അന്വേഷണമാണ് സിനിമയുടെ ഇതിവൃത്തം. ലാൽ ജോസ്, രഞ്ജി പണിക്കർ, ബാലു വര്ഗീസ്, രചന നാരായണൻകുട്ടി തുടങ്ങിയ ഒരു വൻ താരനിര തന്നെ സിനിമയിലുണ്ട്. ഒരു പിടി മികച്ച ഗാനങ്ങൾ സിനിമയുടെ വിജയത്തിന് കാരണമായിട്ടുണ്ട്.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *