സരിഗമപ കേരളം ഫൈനല്‍ മത്സരാർത്ഥികളുടെ വാട്സ് ആപ്പ് സ്റ്റിക്കറുകൾ പുറത്തിറക്കി സീ കേരളം ചാനല്‍

പ്രേക്ഷകർക്ക് ഇനി സന്ദേശങ്ങൾ തങ്ങളുടെ പ്രിയ സരിഗമപ കേരളം ഫൈനലിസ്റ്റ് ഗായകരുടെ ചിത്രങ്ങളായും കൈമാറാം

അശ്വിൻ വിജയൻ, ലിബിൻ സ്കറിയ, ശ്വേത അശോക്, കീർത്തന എസ് കെ, ജാസിം ജമാൽ എന്നിവരടങ്ങുന്ന അഞ്ച് ഫൈനലിസ്റ്റുകളെ സീ കേരളം ചാനല്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. പൊതുജനങ്ങളിൽ നിന്ന് പരമാവധി വോട്ട് നേടുന്നത് ആരാണ് എന്നതിനെ ആശ്രയിച്ച് ആറാമത്തെ ഫൈനലിസ്റ്റിനെ തീരുമാനിക്കുക. സരിഗമപ ഫിനാലെക്ക് വേണ്ടി വലിയ മുന്നൊരുക്കങ്ങളാണ് സീ കേരളം നടത്തുന്നത്. ഒന്നര വർഷത്തെ ചാനലിന്റെ വളർച്ചയിൽ നിര്‍ണ്ണായക പങ്ക് വഹിച്ച സംഗീത റിയാലിറ്റി ഷോയാണ് സരിഗമപ. പങ്കെടുത്ത മത്സരാർഥികളിൽ മിക്കവരും ഇപ്പോൾ തിരക്കേറിയ പിന്നണി ഗായകരാണ്.

Aswin Zee Keralam Sarigamapa Finalist
Aswin Zee Keralam Sarigamapa Finalist
Jasim Zee Keralam Sarigamapa Finalist
Jasim Zee Keralam Sarigamapa Finalist
Keerthana Zee Keralam Sarigamapa Finalist
Keerthana Zee Keralam Sarigamapa Finalist
Sreejish Zee Keralam Sarigamapa Finalist
Sreejish Zee Keralam Sarigamapa Finalist
Swetha Ashok Zee Keralam Sarigamapa Finalist
Swetha Ashok Zee Keralam Sarigamapa Finalist
Akbar Saregamapa Keralam Contestant
Akbar Saregamapa Keralam Contestant
Libin Scaria Zee Keralam Saregamapa
Libin Scaria Zee Keralam Saregamapa

സരിഗമപ കേരളം വിജയി ആരാണ് ?

ഈ വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ വൈകുന്നേരം 5.30 നാണ് ഫിനാലെ. പ്രേക്ഷകർക്കായി ഒരു പിടി കൗതുകങ്ങളാണ് ഇതിന് മുന്നോടിയായി ചാനൽ ഒരുക്കിയിട്ടുള്ളത്. അതിലൊന്നാണ് സീ കേരളം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാട്സ് ആപ്പ് സ്റ്റിക്കറുകൾ. മത്സരാർത്ഥികളുടെ പടങ്ങൾ ആലേഖനം ചെയ്ത സ്റ്റിക്കറുകളിലൂടെ തങ്ങളുടെ ഇഷ്ടതാരങ്ങളെ പിന്തുണക്കാൻ വേണ്ടിയാണു സീ കേരളം ഇതാദ്യമായി സ്റ്റിക്കറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിലെ ഒരു ചാനൽ തങ്ങളുടെ റിയാലിറ്റി ഷോ താരങ്ങൾക്ക് പിന്തുണ കാട്ടി വാട്സ് ആപ്പ് സ്റ്റിക്കറുകൾ പുറത്തിറക്കുന്നത്.സരിഗമപയുടെ ഗ്രാൻഡ് ഫിനാലെക്ക് മുന്നോടിയായി പുതുമങ്ങൾ നിറഞ്ഞ ഇത്തരം ഒട്ടനവധി പരിപാടികളാണ് സീ കേരളം അണിയറയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

സംപ്രേക്ഷണ സമയം

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ മുൻനിര ഷോയായ സരിഗമപ 25 വർഷങ്ങൾ പിന്നിട്ടിരുന്നു. സീയുടെ വിവിധ പ്രാദേശിക ചാനലുകൾ ഇത് ആഘോഷമാക്കിയിരുന്നു. സരിഗമപയുടെ മലയാളം പതിപ്പ് ഒരു വർഷം മുമ്പാണ് സംപ്രേഷണം ആരംഭിച്ചത്. ഏറെ പ്രേക്ഷക പ്രീതി സമ്പാദിച്ച ഒരു സംഗീത റിയാലിറ്റി ഷോയാണ് സരിഗമ. ഗായിക സുജാത, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ.

Grand finale of Zee Keralam Saregamapa Malayalam
Grand finale of Zee Keralam Saregamapa Malayalam

Leave a Comment