സംഭവം ആരംഭം ടീസർ , ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന് പരിചയപെടുത്തിയ യൂക്ലാമ്പ് രാജൻ നായകനാകുന്ന ചിത്രം

ടീം വട്ടം പ്രൊഡക്ഷന്റെ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു – സംഭവം ആരംഭം ടീസർ

Sambavam Arambam Teaser
Sambavam Arambam Teaser

ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന് പരിചയപെടുത്തിയ യൂക്ലാമ്പ് രാജൻ നായകനാകുന്ന ചിത്രം സംഭവം ആരംഭം ടീസർ ടീം വട്ടം പ്രൊഡക്ഷന്റെ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു. ടീം വട്ടം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന സംഭവം ആരംഭത്തിന്റെ രചന, സംവിധാനം നിർവ്വഹിക്കുന്നത് നിഷാദ് ഹസനാണ്.

രണ്ട് മണിക്കൂർ സിംഗിൾ ഷോട്ടിൽ പൂർത്തീകരിച്ച് വേൾഡ് റെക്കോർഡ് നേടിയ വിപ്ലവം ജയിക്കാനുള്ളതാണ്,നിഷാദ് ഹസന്റെ ആദ്യ ചിത്രം . ലോകത്തിലെ ആദ്യത്തെ തത്സമയ ഹ്രസ്വചിത്രമായ വട്ടം സംവിധാനം ചെയ്തതും നിഷാദ് ഹസനാണ്.

സംഭവം ആരംഭം

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ യുക്ലാമ്പ് രാജൻ എന്ന കഥാപാത്രം ചെയ്തിരുന്ന ടിറ്റോവില്‍സൻ നായകനാകുന്ന “സംഭവം ആരംഭം ” എന്ന ചിത്രത്തിൽ ലൂസിഫർ, ജയിലർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുരുകൻ മാർട്ടിൻ, മെക്സിക്കൻ അപാരതയുടെ ഡയറക്ടർ ടോം ഇമ്മട്ടി, ചാർളി ജോ പ്രശാന്ത് മുരളി തുടങ്ങി 30 ലധികം പുതുമുഖങ്ങളും അണിനിരക്കുന്നു.

പാതിരാത്രി മകളോടൊത്ത് സിനിമ കണ്ട് തിരിച്ച് വരുന്ന രവിയെന്ന (മുരുകൻ മാർട്ടി) റെയിൽവേ ജീവനക്കാരൻ ഒരു സംഭവം നടക്കുന്നത് ഞെട്ടലോടെ കാണുന്നു. പിന്നീട് ആ സിറ്റിയിൽ നടക്കുന്ന പല കാര്യങ്ങൾക്കും, ആ സംഭവം ആരംഭം കുറിക്കുന്നു. തന്റെ സന്തോഷങ്ങൾക്ക് മറ്റുള്ളവരെ കരുവാക്കുന്ന ഹെവി ഡോസ് എന്ന കഥാപാത്രമായി ടിറ്റോവിൽസൻ ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.

Sambavam Arambam

Music Vinayak sarat chandran
Edit Jithin
Art Nithin Jithesh jithu
Associate directors Sourab Siva,Amal Suresh Mittu Joseph
Associate camera Hemchand hemchandran assistant cameraman Mirshad Noor
Stills Rahes Robin’s
VFX Rantheesh Ramakrishnan
Studio Ranz vfx
Di Action frames media colourist Sajumon RD
Lyrics din Mohan Nishad Hasan assi moidhu
Design Terzoko films

Leave a Comment