ഏഷ്യാനെറ്റിൽ വൈവിധ്യമാർന്ന ക്രിസ്തുമസ് പരിപാടികളും പ്രീമിയര്‍ സിനിമകളും – കിംഗ് ഓഫ് കൊത്ത, വാലാട്ടി

കിംഗ് ഓഫ് കൊത്ത, വാലാട്ടി എന്നിവയാണ് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന ക്രിസ്തുമസ് പരിപാടികളും പ്രീമിയര്‍ സിനിമകള്‍

Asianet Christmas Programmes
Asianet Christmas Programmes

ക്രിസ്തുമസ്സിന് പുതുമയാർന്നതും വൈവിധ്യമാർന്നതുമായ പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.ഡിസംബർ 24 ഞായറാഴ്ച രാവിലെ 9 മണിക്ക് മോഹൻലാൽ , പൃഥ്വിരാജ് , മീന , കല്യാണി പ്രിയദർശൻ , ലാലു അലക്സ് , കനിഹ , ഉണ്ണി മുകുന്ദൻ തുടങ്ങിയ വൻതാരനിരയിൽ എത്തിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ” ബ്രോ ഡാഡി.

ഉച്ചക്ക് 12.30 ന് യുവതാരനിര അണിനിരന്ന ചലച്ചിത്രം ” നെയ്മറും ” വൈകുന്നേരം 4 മുതൽ രാത്രി 7 വരെ സ്റ്റാർ സിംഗർ സീസൺ 9 മെഗാ ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡും രാത്രി 7 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ കൊത്തയുടെ പ്രതികാരത്തിന്റെ കഥപറയുന്ന ദുൽഖർ സൽമാന്റെ മാസ് ആക്ഷൻ ചലച്ചിത്രം “കിംഗ് ഓഫ് കൊത്തയും ” സംപ്രേക്ഷണം ചെയ്യുന്നു .

ന്യൂസ് മലയാളം 24*7 ചാനൽ മെയ് 27 ന് രാവിലെ 11:30 ന് ലോഞ്ച് ചെയ്യുന്നു – ഏറ്റവും പുതിയ മലയാളം വാർത്താ ചാനൽ

ക്രിസ്തുമസ് ടിവി പരിപാടികള്‍

ഡിസംബർ 25 , ക്രിസ്തുമസ് ദിനത്തിൽ രാവിലെ 6 മണിക്ക് പ്രേക്ഷകഹൃദയം കീഴടക്കിയ ചലച്ചിത്രം ” പൂക്കാലവും ” 9 മണിക്ക് ഫഹദ് ഫാസിലിന്റെ മനോഹരചിത്രം ” പാച്ചുവും അത്ഭുതവിളക്കും ” ഉച്ചക്ക് 12.30 നു ആക്ഷനും പ്രണയവും സൗഹൃദവും നിറഞ്ഞ സൂപ്പർ ഹിറ്റ് ചലച്ചിത്രം ” ആർഡിഎക്സ് ” .

വൈകുന്നേരം 4 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ചലച്ചിത്രം ” വാലാട്ടിയും ” സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ വൈകുന്നേരം 6.30 മുതൽ രാത്രി 10.30 വരെ ജനപ്രിയപരമ്പരകളായ കാതോട് കാതോരം , സാന്ത്വനം , ഗീതാഗോവിന്ദം , ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം , പത്തരമാറ്റ് , മൗനരാഗം , ഗൗരിശങ്കരം , കുടുംബവിളക്ക് എന്നിവയും സംപ്രേക്ഷണം ചെയ്യുന്നു.

Xmas Shows on Asianet
Xmas Shows on Asianet

ഏഷ്യാനെറ്റ് മൂവിസ്

ക്രിസ്മസ് ദിനത്തിൽ ഏഷ്യാനെറ്റ് മൂവിസിൽ രാവിലെ 7 മുതൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ സംപ്രേക്ഷണം ആരംഭിക്കുന്നു . ഇട്ടിമാണി മെയ്ഡ് ഇൻ ചൈന , മിന്നൽ മുരളി , കേശു ഈ വീടിന്റെ ഐശ്വര്യം , കാന്താര , ബ്രോ ഡാഡി , നാ താൻ കേസ് കൊട് തുടങ്ങിയ ചലച്ചിത്രങ്ങൾ ഒന്നിനുപുറകേ ഒന്നായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ഏഷ്യാനെറ്റ് പ്ലസിൽ രാവിലെ 9 മണിമുതൽ തീർപ്പ് , ലളിതം സുന്ദരം , ഒരു തെക്കൻ തല്ലു കേസ് , കണ്മണി റാംബോ ഖാദിജ എന്നീ ചിത്രങ്ങളും സംപ്രേക്ഷണം ചെയ്യുന്നു.

Leave a Comment