പൗർണമി തിങ്കള്‍ സീരിയല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ 6 മണിക്ക്, മാറ്റങ്ങളുമായി ഏഷ്യാനെറ്റ്‌ പ്രൈം ടൈം

ഷെയര്‍ ചെയ്യാം

ഫെബ്രുവരി 17 മുതല്‍ പ്രൈം സമയത്ത് മാറ്റങ്ങളുമായി ഏഷ്യാനെറ്റ്‌ – പൗർണമി തിങ്കള്‍ വൈകുന്നേരം 6 മണിക്ക്

പൗർണമി തിങ്കള്‍ സീരിയല്‍
ഏഷ്യാനെറ്റ്‌ മലയാളം പരമ്പരകളുടെ പുതിയ സമയക്രമം

ഉച്ച സ്ലോട്ടിലേക്ക് തട്ടിയ പൗർണമി തിങ്കള്‍ ഇനി മുതല്‍ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യും. മലയാളം നമ്പര്‍ 1 ചാനല്‍ ഏഷ്യാനെറ്റ്‌ അവരുടെ പ്രൈം സമയത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. സമയം മാറിയിട്ടും ഗംഭീര റേറ്റിംഗ് നേടിയ സീരിയല്‍ ഇതിനോടകം 225 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 3 മണിയുടെ സ്ലോട്ടില്‍ സംപ്രേക്ഷണം മാറ്റിയിട്ടും 5 നു മുകളില്‍ റേറ്റിംഗ് നേടി ചാനലിനെ പോലും ഞെട്ടിച്ച സീരിയല്‍ പുതുക്കിയ സമയത്തിലേക്ക് മടങ്ങിയെത്തുന്നത് പ്രേക്ഷകര്‍ക്കും സന്തോഷം പകരുന്ന വാര്‍ത്തയാകും.

ഏഷ്യാനെറ്റ് സീരിയൽ ടിആര്‍പ്പി ലിസ്റ്റില്‍ ഇപ്പോള്‍ കുടുംബവിളക്ക് ഒന്നാമതായി, വാനമ്പാടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുങ്കുമപൂവ്, കറുത്തമുത്ത് ടീം വീണ്ടും ഒന്നിക്കുന്ന അമ്മയറിയാതെ പരമ്പര മാര്‍ച്ച്‌ അവസാനം മുതല്‍ ആരംഭിക്കുന്നതാണ്.

കോമഡി സ്റ്റാര്‍സ് സീസണ്‍ 3 ഓഡിഷന്‍ പ്രഖ്യാപിച്ചു, കൂടുതല്‍ വിവരങ്ങള്‍ ചാനലിലൂടെ ഉടനെ ലഭ്യമാവും

ശബരിമല സ്വാമി അയ്യപ്പന്‍ പരമ്പര പൂര്‍ത്തിയാക്കിയതായി അനുമാനിക്കുന്നു. പുതുതായി ആരംഭിച്ച മൌനരാഗം പരമ്പരയ്ക്കും സമയമാറ്റം കിട്ടിയിട്ടുണ്ട്, ഇനി മുതല്‍ 8.00 മണിക്കാവും ഇതിന്റെ സംപ്രേക്ഷണം, നീലക്കുയില്‍ 9 മണിയുടെ സ്ലോട്ടിലേക്ക് മാറ്റപ്പെട്ടു. ബിഗ്ഗ് ബോസ്സ് മലയാളം വോട്ടിംഗ് ഹോട്ട് സ്റ്റാര്‍ ആപ്പ് വഴി നടന്നുകൊണ്ടിരിക്കുകയാണ്.

bigg boss 2 new telecast time on asianet
bigg boss 2 now everyday at 9.00 p.m on asianet

ഏഷ്യാനെറ്റ്‌ സീരിയല്‍ പുതുക്കിയ സംപ്രേക്ഷണ സമയം

ടൈം പരമ്പര നോട്ട്സ്
05:00 പി.എം മൊഹബത്ത് ഹിന്ദി സീരിയല്‍ ഡബ്ബിംഗ്
05:30 പി.എം കണ്ണന്‍റെ രാധ ഹിന്ദി സീരിയല്‍ ഡബ്ബിംഗ്
06:00 പി.എം പൗർണമി തിങ്കള്‍ പുതുക്കിയ സമയത്തില്‍ ഇനി മുതല്‍ കാണാം
06:30 പി.എം സീതാ കല്യാണം പോയ വാരം 7നു മുകളില്‍ റേറ്റിംഗ് നേടിയ പരമ്പര
07:00 പി.എം വാനമ്പാടി ജനപ്രീതി നേടിയ സീരിയല്‍, കഴിഞ്ഞ ആഴ്ച ടോപ്‌ ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്തേക്ക് മാറപ്പെട്ടു.
07:30 പി.എം കുടുംബ വിളക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം ടിവി പരിപാടിയായി മാറി, ടോപ്‌ 1
08:00 പി.എം മൌന രാഗം നന്നായി പോകുന്ന ഈ സീരിയലിനു സമയ മാറ്റം നല്‍കിയിരിക്കുകയാണ് ഏഷ്യാനെറ്റ്‌.
08:30 പി.എം കസ്തൂരിമാന്‍ 11.64 പോയിന്റ് നേടിയ  മലയാളം സീരിയല്‍, ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ഓണ്‍ലൈന്‍ വീഡിയോകള്‍ ലഭ്യമാണ്.
09:00 പി.എം നീലക്കുയില്‍ ഏറ്റവും ജനപിന്തുണയുള്ള മൂന്നാമത്തെ സീരിയല്‍, ഇനി മുതല്‍ 9.00 മണി സ്ലോട്ടില്‍
കസ്തൂരിമാൻ സീരിയൽ എപ്പിസോഡുകള്‍
കസ്തൂരിമാൻ സീരിയൽ എപ്പിസോഡുകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു