ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം പരിപാടിയായി കുടുംബ വിളക്ക്
ഉള്ളടക്കം

സംപ്രേക്ഷണം ആരംഭിച്ചു രണ്ടാമത്തെ ആഴ്ച തന്നെ ഏഷ്യാനെറ്റ് സീരിയല്‍ കുടുംബ വിളക്ക് ചാനല്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തി. വാനമ്പാടി എന്ന വന്മരത്തെ വീഴ്ത്തിയ പരമ്പരയില്‍ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ നടി മീരാ വാസുദേവന്‍ അവതരിപ്പിക്കുന്നു. സ്റ്റാര്‍ ബംഗ്ലാ ചാനല്‍ ജല്‍ഷാ സംപ്രേക്ഷണം ചെയ്യുന്ന ശ്രീമോയിയുടെ മലയാള വകഭേദം സംവിധാനം ചെയ്യുന്നത് സുനില്‍ കാര്യാട്ടുകരയാണ്. കുങ്കുമപ്പൂവ് എന്ന സൂപ്പര്‍ഹിറ്റ് സീരിയലിനു ശേഷം പ്രിയനടി ആശാ ശരത് ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്ന പുതിയ പരമ്പരയാണ് അമ്മയറിയാതെ.
മോഹന്‍ലാല്‍ അവതാരകന്‍ ആവുന്ന റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് മലയാളം 2 മികച്ച പ്രകടനം തുടരുന്നു, കൂടുതല്‍ യുവ പ്രേക്ഷകരെ ചാനലിലേക്ക് ആകര്‍ഷിക്കാന്‍ പരിപടിക്കാവുന്നു. ഹോട്ട് സ്റ്റാര്‍ ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, കൂടുതല്‍ വാശിയോടെ തങ്കളുടെ പ്രിയ മത്സരാര്‍ത്ഥികളെ സഹായിക്കാന്‍ ആരാധകര്‍ തിരക്കുകൂട്ടുന്നു. ഈ വര്‍ഷത്തെ ഫിലിം അവാര്‍ഡ് പരിപാടി ചാനല്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും, ഫെബ്രുവരി 29 , മാര്‍ച്ച് 1 എന്നെ ദിവസങ്ങളില്‍ രാത്രി 7 മണിക്കാണ് സംപ്രേക്ഷണം നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുനത്.

ഏഷ്യാനെറ്റ് പരമ്പരകളുടെ റേറ്റിംഗ്
വാനമ്പാടി – 14.02
സീതകല്യാണം – 07.17
നീലക്കുയിൽ – 12.69
കസ്തൂരിമാൻ – 11.64
മൗനരാഗം – 11.18
ബിഗ്‌ബോസ് – 10.51
പൗർണമിതിങ്കൾ – 5.50
കുടുംബവിളക്ക് – 14.04
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
ഏഷ്യാനെറ്റ് – 988
മഴവിൽ മനോരമ – 261
ഫ്ലവേർസ് ടിവി – 243
സുര്യ – 201
സീ കേരളം – 200
കൈരളി – 111
അമൃത – 50
