മലയാളം ന്യൂസ് ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് – ഏഷ്യാനെറ്റ്‌ ന്യൂസ് തന്നെ മുന്‍പില്‍

ബാര്‍ക്ക് റ്റിആര്‍പ്പി മലയാളം ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട്

മലയാളം ന്യൂസ് ചാനല്‍ റേറ്റിംഗ്
ജനപ്രിയ വാര്‍ത്താ ചാനല്‍

93.33 പോയിന്റുമായി ഏഷ്യാനെറ്റ്‌ ന്യൂസ് ചാനല്‍ ആണ് വാര്‍ത്താ വിഭാഗത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് , മനോരമ ന്യൂസ് ചാനല്‍ 43.88 പോയിന്റ് നേടി തൊട്ടു പിറകില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. മാതൃഭൂമി ന്യൂസ് 36.45 പോയിന്റ് നേടി മൂന്നാം സ്ഥാനം സുരക്ഷിതമാക്കിയപ്പോള്‍ 24 ന്യൂസ് 30.10 പോയിടുകള്‍ നേടി. ചുരുങ്ങിയ സമയം കൊണ്ടാണ് ട്വന്റി ഫോര്‍ വാര്‍ത്താ ചാനല്‍ റേറ്റിങ്ങില്‍ മികച്ച പ്രകടനം സ്വന്തമാക്കിയത്. ഫ്ലവേര്‍സ് ടിവി കുടുംബത്തില്‍ നിന്നും ആരംഭിച്ച ചാനല്‍ ഫ്രീ റ്റു എയര്‍ മോഡിലാണ് ലഭ്യമാകുന്നത്, പ്രമുഖ കേബിള്‍/ ഡിറ്റിഎച്ച് സംവിധാനങ്ങളില്‍ കൂടി 24 ന്യൂസ് ലഭിക്കുന്നുണ്ട്. ജനം ടിവി 21.80 പോയിന്റ് നേടി അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഏറ്റവും പിറകില്‍ കൈരളി ന്യൂസ് ചാനലാണ്‌.

ബാര്‍ക്ക് റിപ്പോര്‍ട്ട്

ചാനല്‍ പോയിന്റ്
ഏഷ്യാനെറ്റ്‌ ന്യൂസ് 93.33
മനോരമ ന്യൂസ് 43.88
മാതൃഭൂമി ന്യൂസ് 36.45
24 ന്യൂസ് 30.10
ജനം ടിവി 21.80
ന്യൂസ് 18 കേരള 19.71
മീഡിയാ വണ്‍ 17.89
കൈരളി ന്യൂസ് 12.33
റിപ്പോര്‍ട്ടര്‍ ടിവി ബാര്‍ക്ക് സബ്സ്ക്രൈബ് ചെയ്തിട്ടില്ല
മംഗളം ടിവി ബാര്‍ക്ക് സബ്സ്ക്രൈബ് ചെയ്തിട്ടില്ല

Leave a Comment