നിര്‍ണ്ണായകം – ഓഗസ്റ്റ് 10 മുതല്‍ കൈരളിയില്‍ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Augustകൈരളി ടിവി
Advertisements

കൈരളി ടിവി നാളെ മുതല്‍ സംപ്രേക്ഷണം  ആരംഭിക്കുന്നു – നിര്‍ണ്ണായകം

നിര്‍ണ്ണായകം
Kairali TV Show Nirnnayakam

സങ്കീര്‍ണ്ണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചു നീതിയുടെ കാവല്‍ക്കാരനായി കെ ഡി വീണ്ടും , നിര്‍ണ്ണായകം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:00 മണിക്ക് കൈരളി ടിവിയില്‍. അദാലത്ത് എന്ന ഹിന്ദി പരിപാടിയുടെ മലയാളം മോഴിമാറ്റമാണ് ഈ പരിപാടി, കെ.ഡി. പഥക്, ആയി റോനിത് റോയ് എത്തുന്നു. നീതിക്കുവേണ്ടി നിലകൊള്ളുന്നയാളാണ് കെ.ഡി, ഇതിന്റെ രണ്ടു സീസണുകള്‍ സോണി എന്റർടൈൻമെന്റ് ടെലിവിഷൻ പൂര്‍ത്തിയാക്കി. അദാലത്ത് ആദ്യ സീസണ്‍ വിചാരണ എന്ന പേരില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തതിനു മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് കൈരളി ചാനല്‍ 168 പോയിന്റുകള്‍ നേടിയിരുന്നു.

പ്രോമോ കാണാം

Advertisements

കുച്ച് രംഗ് പ്യാർ കെ ഐസേ ഭി എന്ന പരമ്പര പ്രണയം എന്ന പേരില്‍ മൊഴിമാറ്റം നടത്തി ഓഗസ്റ്റ് 10 മുതല്‍ തിങ്കള്‍ മുതല്‍ ശനിവരെ രാത്രി 7:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. കോണ്ടിലോ എന്റർടൈൻമെന്റ് ബാനറില്‍ അഭിമന്യു സിംഗ് , രൂപാലി സിംഗ് എന്നിവര്‍ നിര്‍മ്മിച്ച നിര്‍ണ്ണായകം കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. റോനിത് റോയ് , ആനന്ദ് ഗോരാഡിയ, റോമിത് രാജ്, ശ്രാമൻ ജെയിൻ, സുനയന ഫോസ്ദാർ എന്നിവരാണ്‌ അഭിനേതാക്കള്‍.

പ്രണയം പരമ്പര
Pranayam Serial Kairali

ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ്

ചാനല്‍
ആഴ്ച്ച 30 ആഴ്ച്ച 29ആഴ്ച്ച 28ആഴ്ച്ച 27
അമൃത ടിവി105709079
ഏഷ്യാനെറ്റ്‌874864796817
കൈരളി ടിവി168135130135
സൂര്യാ ടിവി308312259278
മഴവില്‍ മനോരമ309279247248
ഫ്ലവേര്‍സ്281269281270
സീ കേരളം220205219199
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *