പട്ടണത്തില്‍ സുന്ദരന്‍ സിനിമയുടെ കൈരളിയിലെ ആദ്യ പ്രദര്‍ശനം – ഒക്ടോബര്‍ 31 വൈകിട്ട് 6:30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberകൈരളി ടിവി
Advertisements

ദിലീപ് സിനിമ പട്ടണത്തില്‍ സുന്ദരന്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി കൈരളി ടിവി

പട്ടണത്തില്‍ സുന്ദരന്‍
Pattanathil Sundaran Movie Telecast

സിനിമകളിലൂടെ മെച്ചപ്പെട്ട ടിആര്‍പ്പി റേറ്റിംഗ് നേടുന്ന കൈരളി ടിവി , കൂടുതല്‍ ചലച്ചിത്രങ്ങളുടെ സംപ്രേക്ഷണ അവകാശം നേടുവാനുള്ള ശ്രമത്തിലാണ്. ദിലീപ് സിനിമകള്‍ കൈരളിക്കു മികച്ച റേറ്റിംഗ് ആണ് നല്‍കുന്നത്, ചെസ്സ്‌ , മിസ്റ്റർ ബട്‌ലർ , ക്രേസി ഗോപാലന്‍, ഈ പറക്കും തളിക തുടങ്ങിയ സിനിമകള്‍ക്ക്‌ ഇപ്പോഴും ലഭിക്കുന്നത് മികച്ച ടിആര്‍പ്പി ആണ്. ചാനലിനു സ്വന്തമായി റൈറ്റ്സ് ഉള്ളവ കൂടാതെ ഏഷ്യാനെറ്റ്‌-കൈരളി ഷെയറിംഗ് ന്‍റെ ഭാഗമായി പല സിനിമകളും ഷെഡ്യൂളില്‍ സ്ഥിരമായി അവര്‍ ഉള്‍പ്പെടുത്താറുണ്ട് .

നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഞായര്‍ – 31 ഒക്ടോബര്‍ 31 വൈകുന്നേരം 6:30 മണിക്ക് പട്ടണത്തില്‍ സുന്ദരന്‍ സിനിമ കൈരളി ചാര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisements

കൈരളി ടിവി സിനിമകള്‍

പ്രശസ്ത ഛായാഗ്രാഹകന്‍ വിപിൻ മോഹൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് പട്ടണത്തില്‍ സുന്ദരന്‍ . കഥ , തിരക്കഥ, സംഭാഷണം ഒരുക്കിയത് എം സിന്ധുരാജ്, ലിബർട്ടി താര പ്രൊഡക്ഷൻസ് നിര്‍മ്മാണം. ദിലീപ് , കിഴക്കേതിൽ സുന്ദരേശൻ എന്ന കഥാപാത്രത്തെയും , അദ്ധേഹത്തിന്റെ ഭാര്യ രാധാമണിയായി നവ്യ നായർ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ബൈജു , ബിന്ദു പണിക്കർ, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്ണ, മാമുക്കോയ എന്നിവര്‍ സഹ നടീനടന്മാര്‍.

Kairali TV
Kairali TV

വീക്ക്‌ 38 – കൈരളിക്കായി മികച്ച നേട്ടം ഉണ്ടാക്കിയ സിനിമകള്‍

അടങ്ക മാറു – 1.11
ആഴ്‌വാർ – 0.79
ചക്ര – 1.42
കളക്ടർ – 0.89
ഇരവക്ക് ആയിരം കണ്‍കള്‍ – 0.83
ജോസഫ് – 0.71
കഥകളി – 0.79
കൊച്ചി രാജാവ് – 1.04
പൂജൈ – 1.04
സാമി 2 – 0.78
യു ടേണ്‍ – 0.87

Chakra Malayalam Movie
Chakra Malayalam Movie
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *