ക്രൈം പട്രോള്‍ മലയാളം കൈരളി ടിവിയില്‍ – ജൂണ്‍ 8 മുതല്‍ ആരംഭിക്കുന്നു

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:00 മണി മുതല്‍ 10:00 മണി വരെ ക്രൈം പട്രോള്‍ കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ക്രൈം സീരീസ് ക്രൈം പട്രോള്‍ കൈരളി ടിവി പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നു. ഹിറ്റ് മേക്കര്‍ രഞ്ജി പണിക്കർ അവതരിപിക്കുന്ന ഈ പരിപാടിയുടെ പ്രോമോ വീഡിയോകള്‍ ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ചിരുന്നു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച യഥാര്‍ത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരം എന്നാണ് ക്രൈം പട്രോള്‍ പരിപാടിക്ക് ചാനല്‍ നല്‍കുന്ന വിശേഷണം.

സിഐഡി പരമ്പര മലയാളത്തില്‍ മൊഴിമാറ്റം നടത്തി വിജയകരമായി പൂര്‍ത്തിയാക്കിയ ചാനല്‍ സോണി ടിവിയുടെ മറ്റൊരു പരിപാടി കൂടി കേരള ടിവി പ്രേക്ഷകര്‍ക്കായി കാഴ്ച വെയ്ക്കുന്നു. ലോക്ക് ഡൌണ്‍ സമയത്ത് ടിആര്‍പ്പി ചാര്‍ട്ടില്‍ മികച്ച പ്രകടനം ആണ് കൈരളി കാഴ്ച്ച വെച്ചത്. സിനിമകളുടെ പിന്‍ബലത്തില്‍ ഒരുവേള 250 പോയിന്‍റുകള്‍ വരെ ചാനല്‍ നേടിയിരുന്നു.

കൈരളി ഷെഡ്യൂള്‍

സംപ്രേക്ഷണ സമയം
പരിപാടി
07:00 P.M മന്ദാരം സീരിയല്‍ – (തിങ്കള്‍ മുതല്‍ ശനി വരെ )
07:30 P.M കനല്‍പൂവ് സീരിയല്‍ – (തിങ്കള്‍ മുതല്‍ ശനി വരെ )
08:00 P.M പ്രിയം സീരിയല്‍ – (തിങ്കള്‍ മുതല്‍ ശനി വരെ )
08:30 P.M മൌനനൊമ്പരം സീരിയല്‍ – (തിങ്കള്‍ മുതല്‍ ശനി വരെ )
09:00 P.M ക്രൈം പട്രോള്‍ – (തിങ്കള്‍-വെള്ളി)

രഞ്ജി പണിക്കർ

പത്രപ്രവർത്തകനായി കരിയര്‍ ആരംഭിച്ച രഞ്ജി പിന്നീട് പ്രശസ്തനായ തിരക്കഥാകൃത്ത് , സംവിധായകന്‍, നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തന്‍റെ പ്രാഗല്‍ഫ്യം തെളിയിക്കുകയുണ്ടായി. ഷാജി കൈലാസ് ചിത്രമായ ഡോ പശുപതിയുടെ തിരക്കഥാകൃത്തായി ചലച്ചിത്ര ജീവിതം ആരംഭിച്ച രഞ്ജി പണിക്കർക്ക് തലസ്ഥാനം സിനിമയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടില്‍ പിറവിയെടുത്തു.

ക്രൈം പട്രോള്‍ മലയാളം
Crime Patrol Program In Malayalam

സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, മാഫിയ, കമ്മീഷണർ, ദി കിംഗ് തുടങ്ങിയ സിനിമകള്‍ക്ക് ഇപ്പോഴും ആരാധകര്‍ ഏറെയുണ്ട്. സംവിധായകന്‍ ജോഷിക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ച ലേലവും പത്രവും ബോസ്ക് ഓഫീസില്‍ നിറഞ്ഞോടി. ഭരത്ചന്ദ്രൻ ഐ.പി.എസ് സിനിമയിലൂടെ സംവിധായകന്റെ കുപ്പായമണിഞ്ഞ രഞ്ജി പണിക്കർ പിന്നീട് രൗദ്രം സിനിമയും സംവിധാനം ചെയ്തു.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *