മൂത്തോന്‍ , പ്രതി പൂവൻ കോഴി, ഉള്‍ട്ട സിനിമകളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സീ കേരളം

നിവിന്‍ പോളി നായകനായ മൂത്തോന്‍ സിനിമയുടെ സാറ്റ് ലൈറ്റ് റൈറ്റ്സ് സീ കേരളം ചാനല്‍ സ്വന്തമാക്കി

ഒരിടവേളയ്ക്ക് ശേഷം പുതിയ സിനിമകളുടെ സംപ്രേക്ഷണ അവകാശം കരസ്ഥമാക്കി സീ കേരളം, വിഷു /ഈസ്റ്റര്‍ സീസണുകളില്‍ ഇവയുടെ ടെലികാസ്റ്റ് പ്രതീക്ഷിക്കാം. ടോവിനോ അഭിനയിച്ച കല്‍ക്കിയാണ് ചാനല്‍ അവസാനം പ്രീമിയര്‍ ചെയ്ത സിനിമ, സുരഭിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് സിനിമ അടുത്തിടെ ടെലികാസ്റ്റ് ചെയ്തിരുന്നു.

മൂത്തോന്‍
moothon movie telecast

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മൂത്തോൻ, സിനിമയുടെ തിരക്കഥ അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേർന്നാണ് ഒരുക്കിയത്. നിവിൻ പോളി അക്ബർ എന്ന കഥാപാത്രത്തിനെ അവിസ്മരണീയമാക്കിയ സിനിമ തികച്ചും വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ശോഭിത ധുലിപാല , ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലൻസിയർ, ദിലീഷ് പോത്തൻ, സുജിത് ശങ്കർ എന്നിവര്‍ അഭിനയിച്ച സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

Prathi Poovankozhi Movie
Prathi Poovankozhi Movie

ഗോകുലം ഗോപാലൻ നിർമ്മിച്ച് ഉണ്ണി ആർ എഴുതി റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത പ്രതി പൂവൻ കോഴി സിനിമയാണ് ചാനല്‍ കരസ്ഥമാക്കിയ അടുത്ത സിനിമ. മഞ്ജു വാര്യർ മാധുരി എന്ന സെയില്‍സ് ഗേള്‍ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത് സംവിധായകന്‍ റോഷൻ ആൻഡ്രുസ് ആണ്. അലൻസിയർ , ഗ്രെയ്‌സ് ആന്റണി , ദിവ്യപ്രഭ, സൈജു കുറുപ്പ്, അനുശ്രീ എന്നിവര്‍ മറ്റു വേഷങ്ങള്‍ ചെയ്യുന്നു. ഈ സിനിമയുടെ പ്രീമിയര്‍ ഷോ ഉടന്‍ തന്നെ സീ കേരളം ചാനലില്‍ പ്രതീക്ഷിക്കാം.

ഗോകുൽ സുരേഷ്, അനുശ്രീ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സുരേഷ് പൊതുവാൾ സംവിധാനം ചെയ്ത ഉൾട്ടയുടെ സംപ്രേക്ഷണ അവകാശം സീ കേരളം നേടി. സലിം കുമാർ, ജാഫർ ഇടുക്കി, സുരഭിലക്ഷ്മി, ഷാജോൺ, സിദ്ദിഖ് തുടങ്ങിയവരും അഭിനയിച്ച ഉള്‍ട്ട, തിരക്കഥാകൃത്ത് സുരേഷ് പൊതുവാളിന്റെ ആദ്യ സംവിധാന സംരഭമാണ്.

satellite rights of zee keralam channel
satellite rights of zee keralam channel

Leave a Comment