സീ കേരളം സീരിയല്‍ ടൈറ്റില്‍ ഗാനം ആലപിച്ചു നഞ്ചമ്മയും വൈക്കം വിജയലക്ഷ്മിയും
ഉള്ളടക്കം
https://www.facebook.com/keralatv/videos/725326554960356/
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത സന്ദനമേരം’ എന്ന നാടന്‍ പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നഞ്ചമ്മ മറ്റൊരു പാട്ടിലൂടെ മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. സീ കേരളം പുതുതായി അവതരിപ്പിക്കുന്ന കാര്‍ത്തികദീപം
സീരിയല്‍ കാര്‍ത്തിക ദീപം
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ സീ കേരളം അവതരിപ്പിച്ച ഈ നഞ്ചമ്മയുടെ പുതിയ ഗാനം തരംഗമായി മാറി. നേരത്തെ സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയില്‍ പ്രത്യേക അതിഥിയായി എത്തിച്ച് സീ കേരളം നഞ്ചമ്മയെ ആദരിച്ചിരുന്നു.അട്ടപ്പാടി ആദിവാസി മേഖലയിലെ നക്കുപതി പിരിവ് ഊര് സ്വദേശിനിയായ നഞ്ചമ്മ, കേരളത്തിലൂടനീളവും പുറത്തും സംഗീത, നാടക പരിപാടികള്‍ അവതരിപ്പിക്കുന്ന ആസാദ് കലാ സമിതിയിലെ സജീവ അംഗം കൂടിയാണ്.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
വീഡിയോ കാണാം
വിധിയെ മറകടക്കാന്‍ പൊരുതുന്ന ഒരു അനാഥ പെണ്‍കുട്ടിയുടെ കഥ പറയുന്ന പരമ്പരയാണ് ജൂലൈ 13 മുതല്‍ സീ കേരളം പ്രക്ഷേപണം ചെയ്യുന്ന കാര്‍ത്തികദീപം. സ്‌നിഷ ചന്ദ്രന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിവേക് ഗോപന്‍ ആണ് നായകന്‍. നടന്‍ യദു കൃഷ്ണന്‍ ഒരിടവേളയ്ക്കു ശേഷം കാര്‍ത്തികദീപത്തിലൂടെ മിനിസ്‌ക്രീനില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
