മരക്കാർ അറബിക്കടലിന്റെ സിംഹം , കേശു ഈ വീടിന്റെ നാഥന്‍ – ഏഷ്യാനെറ്റ്‌ പ്രീമിയര്‍

വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോ , മരക്കാർ അറബിക്കടലിന്റെ സിംഹം

മരക്കാർ അറബിക്കടലിന്റെ സിംഹം - Asianet Vishu Special Programs
Asianet Vishu Special Programs

വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ബ്രഹ്‍മാണ്ഡ ചലച്ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം വിഷു ദിനത്തിലും കോമഡി ഫാമിലി മൂവി ” കേശു ഈ വീടിന്റെ നാഥൻ ” ഈസ്റ്റര് ദിനത്തിലും ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു . മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്ന വിഷ്വല്‍ ട്രീറ്റാണ് ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’.മുഹമ്മദാലി എന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ കഥയാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം പറയുന്നത്.

മരക്കാര്‍

സാമൂതിരിയുടെ പടത്തലവനായി നിന്ന് പോര്‍ച്ചുഗീസ് സൈന്യത്തിനെതിരെ പടപൊരുതിയ കുഞ്ഞാലി മരക്കാര്‍ നാലാമന്‍ ചതിയുടെ ചതുരംഗ കളത്തില്‍ ചുവടിടറി വീഴുന്ന കാഴ്ചയാണ് ഈ ചിത്രം കാണിച്ചു തരുന്നത്. മഞ്ജു വാരിയർ , മുകേഷ് , കീർത്തി സുരേഷ് , നെടുമുടി വേണു , പ്രഭു. അർജുൻ , സുനിൽ ഷെട്ടി തുടങ്ങിയ വമ്പൻ താരനിരയുള്ള ചിത്രം വിഷു ദിനത്തിൽ ( ഏപ്രിൽ 15 ) ഉച്ചതിരിഞ്ഞു 2 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

കേശു ഈ വീടിന്റെ നാഥൻ

നാദിർഷായുടെ സംവിധാനത്തിൽ ദിലീപ് അഭിനയിക്കുന്ന ആദ്യചിത്രമാണ്  കേശു ഈ വീടിന്റെ നാഥൻ ദിലീപിന്‍റെ മേക്കോവർ തന്നെയാണ്​ സിനിമയുടെ ആദ്യ ആകർഷണം. പിന്നെ ദിലീപ്​-ഉർവശി കോമ്പിനേഷനും.70കാരനും അറുപിശുക്കനുമായ കേശുവിന്‍റെ ജീവിതത്തിലെ ചില അനുഭവങ്ങൾ ചേർത്തുവെച്ചാണ്​ ഈ ഫാമിലി എന്‍റർടെയ്​നർ നാദിർഷയും തിരക്കഥാകൃത്ത്​ സജീവ്​ പാഴൂരും ഒരുക്കിയിരിക്കുന്നത്​. ഈസ്റ്റര് ദിനത്തിൽ ( ഏപ്രിൽ 17 ) വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Asianet Easter WTP Films
Asianet Easter WTP Films

Leave a Comment