ഡാൻസ് കേരള ഡാൻസ് സീസൺ 2 ഏപ്രിൽ 16 മുതൽ സീ കേരളം ചാനലിൽ

ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് , ഡാൻസ് കേരള ഡാൻസ് സീസൺ 2

ഡാൻസ് കേരള ഡാൻസ് സീസൺ 2
Dance Kerala Dance Season 2 – Zee Keralam

സീ കേരളത്തിലെ അത്യുജ്ജല വിജയമായ ഡാൻസ് കേരള ഡാൻസ് ഒന്നാം സീസണിന് ശേഷം പ്രേക്ഷകരെ ഒന്നടങ്കം നൃത്തലഹരിയിലാക്കാൻ രണ്ടാം വരവിനൊരുങ്ങുന്നു. നൃത്ത പ്രതിഭകൾക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ പ്രാദേശിക പതിപ്പായ ഡാൻസ് കേരള ഡാൻസിന്റെ ഒന്നാം സീസൺ മികച്ച വിജയമായിരുന്നു. കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കിക്കൊണ്ട് അരങ്ങൊരുക്കുന്ന ഡാൻസ് കേരള ഡാൻസ് സീസൺ 2 വേദി മിന്നും പ്രകടനങ്ങൾക്കാണ് കാത്തിരിക്കുന്നത്. മത്സരാർത്ഥികൾക്ക് കരുതലായി മാർഗ നിർദ്ദേശങ്ങൾ നൽകുവാനും ആത്മവിശ്വാസം പകരുവാനും യുവ നർത്തകരായ സുഹൈദ് കുക്കു, അന്ന പ്രസാദ്, സംബ്രൂദ് എന്നിവരുടെ സാന്നിധ്യവും ഈ ഡാൻസ് റിയാലിറ്റി ഷോയെ വ്യത്യസ്തമാക്കുന്നു.

മത്സരാർഥികള്‍

പ്രായപരിധിയുടെ അതിർവരമ്പുകൾ ഭേദിച്ച് കൊണ്ടു 6 മുതൽ 60 വയസ്സ് വരെയുള്ള നൃത്തപ്രതിഭകൾ പങ്കെടുക്കുന്ന ഈ വേദി അവിസ്മരണീയമായ അനവധി നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്. ഓഫ്‌ലൈൻ ആയും ഓൺലൈനായും നടന്ന ഓഡിഷനിലൂടെ തിരഞ്ഞെടുത്ത ഇരുപതോളം മത്സരാർഥികളാണ് ഡാൻസ് കേരള ഡാൻസ് വേദിയിൽ മാറ്റുരക്കുന്നത്. സോളോ, ഡ്യുയറ്റ്, ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിലായാണ് മത്സരാർത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

Dance Kerala Dance Season 2
Shilpa Bala and RJ Arun

ജഡ്ജസ്

നൃത്ത സംവിധാനകലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രസന്ന മാസ്റ്റർ, മലയാളികളുടെ പ്രിയ നടി മിയ, നർത്തകിയും നൃത്ത സംവിധായകയുമായ ഐശ്വര്യ രാധാകൃഷ്‌ണൻ എന്നിവരാണ് ഈ ലക്കത്തിലെ വിധികർത്താക്കൾ. ഡാൻസ് കേരള ഡാൻസ് ആദ്യ സീസണിലൂടെ ഏറെ കൈയ്യടി നേടിയ ഹിറ്റ് അവതാരകജോഡി ശില്പ ബാലയും ആർജെ അരുണും തന്നെയാണ് ഈ സീസണിലും അവതാരകരായെത്തുന്നത്. മത്സരാവേശവുമായി നൃത്ത പ്രതിഭകൾ അരങ്ങ് തകർക്കാനെത്തുമ്പോൾ ജഡ്ജസും ഹൃദയം കീഴടക്കാനായി തയ്യാറെടുത്തിരിക്കുകയാണ്. ഡാൻസ് കേരള ഡാൻസ് സീസൺ 2 ഏപ്രിൽ 16 മുതൽ ശനി ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് സീ കേരളം ചാനലിൽ കാണാം.

Leave a Comment