ഈ ഓണം മഞ്ജു വാര്യർക്കൊപ്പം – മഞ്ജുഭാവങ്ങൾ സീ കേരളം ചാനലില്‍
ഉള്ളടക്കം

ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചക്കാരുടെ പ്രിയപ്പെട്ട ചാനൽ സീ കേരളം പ്രേക്ഷകർക്ക് ഓണസമ്മാനമായി അതുഗ്രൻ പരിപാടികളുമായെത്തുന്നു. സൂപ്പർ താരം മഞ്ജു വാര്യർ മുഖ്യാതിഥിയായെത്തുന്ന ഒരു ഗംഭീര ദൃശ്യ വിരുന്നാണ് പ്രേക്ഷകർക്കായി ചാനൽ ഒരുക്കിയിരിക്കുന്നത്. “മഞ്ജുഭാവങ്ങൾ” എന്ന പ്രോഗ്രാമിലൂടെ വൈവിധ്യമാർന്ന അനവധി നിമിഷങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
റേഞ്ച് റോവറിൽ തകർപ്പൻ എൻട്രി നടത്തി മാസ് ഡയലോഗ് അവതരിപ്പിക്കുകയും ചെയ്ത ഷോയുടെ ഫസ്റ്റ് ലുക്ക് പ്രൊമോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. മഞ്ജുവിനെ കൂടാതെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഭാവന, നിഖില വിമൽ, ഗ്രേസ് ആന്റണി, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരും ഷോയിൽ പങ്കെടുക്കും. കൂടാതെ സീ കേരളം കുടുംബത്തിൽ നിന്നും സീരിയൽ താരങ്ങളായ അമല, സ്നിഷ ചന്ദ്രൻ, അരുൺ രാഘവൻ, മൃദുല വിജയ്, സുസ്മിത, സ്റ്റെബിൻ ജേക്കബ്, മീര, നിയാസ് തുടങ്ങിയവരും വർണ്ണക്കാഴ്ച്ചകൾക്ക് മാറ്റു കൂട്ടാനായെത്തുന്നു.
മലയാളം ചാനല്‍ – ഓണം പരിപാടികള്‍
സരിഗമപ കേരളം സീസൺ വണ്ണിന്റെ ഫൈനലിസ്റ്റുകളായ അശ്വിൻ വിജയൻ, ശ്വേത അശോക്, ജാസിം ജമാൽ എന്നിവർ മഞ്ജു വാര്യർക്ക് സമർപ്പിക്കുന്ന സംഗീതവിരുന്നും ലെറ്റ്സ് റോക്ക് ആൻഡ് റോൾ താരങ്ങളായ അഖിലും സ്നേഹയും അവതരിപ്പിക്കുന്ന രസകരമായ കോമഡി സ്കിറ്റുകളും ഷോയുടെ ഗ്ലാമർ കൂട്ടുമെന്നതുമുറപ്പാണ്.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
ഈ പ്രത്യേക പരിപാടിക്ക് പുറമെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോകളായ ‘സരിഗമപ കേരളം ലിറ്റിൽ ചാംപ്സ്‘, ‘ലെറ്റ്സ് റോക്ക് ആൻഡ് റോൾ’ എന്നിവയുടെ ഓണം പ്രത്യേക എപ്പിസോഡുകളും, ജനപ്രിയ താരങ്ങളായ ബിജു സോപാനം, നിഷ സാരംഗ് , ജൂഹി റുസ്തഗി,റിഷി എന്നിവർ അവതരിപ്പിക്കുന്ന ഓണം സ്പെഷ്യൽ ഹാസ്യ പരമ്പര , ‘എരിവും പുളിയും‘ ഉൾപ്പെടെ വിഭവസമൃദ്ധമായ ദൃശ്യവിരുന്നു തന്നെയാണ് സീ കേരളം ചാനൽ ഈ ഓണത്തിന് മാവേലിമന്നനും ഒപ്പം പ്രിയ പ്രേക്ഷകർക്കുമായി ഒരുക്കി കാത്തിരിക്കുന്നത്.
