പുഷ്പ പാര്‍ട്ട് 1 മലയാളം പ്രീമിയര്‍ ഏഷ്യാനെറ്റില്‍ – 24 ഏപ്രില്‍ വൈകുന്നേരം 5:00 മണിക്ക്

ഷെയര്‍ ചെയ്യാം

സൂപ്പർ ഹിറ്റ് ചലച്ചിത്രം പുഷ്പ യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

പുഷ്പ പാര്‍ട്ട് 1 മലയാളം പ്രീമിയര്‍
Pushpa The Rise – Part 1 Premier, 24th April at 05:00 P:M

ഇതുവരെ ചോക്ലേറ്റ് ലുക്കില്‍ മാത്രം കണ്ടിട്ടുള്ള അല്ലു അർജുൻ

മുഴുനീള ഗ്രേ ഷേഡ് കഥാപാത്രമായി എത്തുന്ന സൂപ്പർ ഹിറ്റ് ആക്ഷൻ മൂവി പുഷ്പ യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു . റിയലിസ്റ്റിക് ഫൈറ്റ് സീൻസും റഫ് ആൻഡ് ടഫ് നായകന്റെ പ്രകടനങ്ങളുമൊക്കെയായി പ്രേക്ഷകക്ക് വേണ്ട എല്ലാചേരുവകളും ചേർത്താണ് സംവിധായകൻ സുകുമാർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജഗദീഷ് പ്രതാപ് ബണ്ടാരി, സുനിൽ, റാവു രമേഷ്, ധനഞ്ജയ, അനസൂയ ഭരദ്വാജ്, അജയ്, അജയ് ഘോഷ് തുടങ്ങിയവർ സഹ വേഷങ്ങളില്‍ എത്തിയരിക്കുന്നു. സുകുമാര്‍ ആണ് ചിത്രം തിരക്കഥഎഴുതി സംവിധാനം ചെയ്തിരിക്കുന്നു.

കഥ

ശേഷാചലം കാട്ടിൽ രക്‌ത ചന്ദനക്കടത്തു നടത്തുന്ന വമ്പന്മാര്‍ക്കിടയില്‍ കൂലിക്കുവേല ചെയ്യുന്നവനാണ് പുഷ്പ എന്ന പുഷ്പരാജ്. വാഴ്‌ത്തേണ്ടവരെ വാഴ്ത്തിയും വീഴ്‌ത്തേണ്ടവരെ വീഴ്ത്തിയും തന്റെ വഴി വെട്ടിത്തെളിച്ചു മുന്നേറുന്ന അല്ലു അര്‍ജുന്റെ പടയോട്ടമാണ് ചിത്രത്തിന്റെ പ്രമേയം. രശ്‌മിക മന്ദനാ ശ്രീവല്ലിയെന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഫഹദ് ഫാസിൽ ബൻവാർ സിംഗ് ഷെഗവത്ത് എന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നു .

ഏഷ്യാനെറ്റ്‌ – 24 ഏപ്രില്‍

06:00 A:M – ചിരിക്കും തളിക
06:30 A:M – കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്
07:00 A:M – കോമഡി സ്റ്റാര്‍സ് സീസൺ 3
07:30 A:M – കിസ്സാന്‍ കൃഷിദീപം
08:00 A:M – കേരള കിച്ചണ്‍
08:30 A:M – മലയാള ചലച്ചിത്രം – യോദ്ധ
11:30 A:M – കേരള കിച്ചണ്‍
12:00 P:M – ബിഗ് ബോസ് സീസൺ 4
01:30 P:M – കോമഡി സ്റ്റാർസ് സീസൺ 3
03:00 P:M – മിര്‍ച്ചി മ്യൂസിക്ക് അവാര്‍ഡ്‌ – സൌത്ത്
05:00 P:M – പ്രീമിയർ – പുഷ്പ (മലയാളം-ഡബ്)
09:00 P:M – ബിഗ് ബോസ് സീസൺ 4
10:30 P:M – മലയാള ചലച്ചിത്രം – മുംബൈ പോലീസ്

ഏഷ്യാനെറ്റ്‌ സീരിയലുകളുടെ സംപ്രേക്ഷണ സമയം
ഏഷ്യാനെറ്റ്‌ ഞായര്‍ പരിപാടികള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു