മനോരമ മാക്സ് ആപ്പ് – വാര്‍ത്തയും വിനോദവും മൊബൈല്‍ ഫോണില്‍ ലഭിക്കാന്‍

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മനോരമ മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം

മനോരമ മാക്സ് ആപ്പ്
മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍

മഴവില്‍ മനോരമ സീരിയലുകള്‍, കോമഡി പരിപാടികള്‍, ഏറ്റവും പുതിയ സിനിമകള്‍ , വാര്‍ത്തകള്‍ ഇവ മൊബൈല്‍ ഫോണിലൂടെ ആസ്വദിക്കുന്നതിനായി മനോരമ അവതരിപ്പിക്കുന്ന സംവിധാനമാണ് മനോരമ മാക്സ് ആപ്പ്. ആൻഡ്രോയിഡ് , ആപ്പിള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. ഫ്രീ, പ്രീമിയം മെമ്പര്‍ഷിപ്പുകള്‍ക്കനുസരിച്ചു ആപ്പ് നല്‍കുന്ന സേവനങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഇനി മുതല്‍ മഴവില്‍ മനോരമ സീരിയലുകള്‍ യൂടൂബില്‍ കൂടിയല്ലാതെ ഈ സംവിധാനത്തില്‍ കൂടിയും കേരളീയര്‍ക്ക് കാണുവാന്‍ സാധിക്കും. മനോരമ മള്‍ട്ടിപ്ലെക്സ് ഇതോടെ ഇല്ലാതായി , ഏറ്റവും പുതിയ ചിത്രങ്ങള്‍, പഴയ സിനിമകള്‍ ഇവ ധാരാളം മാക്സ് ആപ്പിലേക്ക് ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

അനുരാഗം സീരിയല്‍ ഓണ്‍ലൈന്‍
മലയാളം സീരിയലുകള്‍

സൌജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക – ManoramaMAX

ഡൌണ്‍ലോഡ്

കോടീശ്വരന്‍ മലയാളം ഏറ്റവും പുതിയ സീസണ്‍ മഴവില്‍ ആവും സംപ്രേക്ഷണം ചെയ്യുക, പ്രേക്ഷര്‍ക്കായി പ്ലേ എലോങ്ങ്‌ എന്നൊരു മത്സരം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള മനോരമ കോട്ടയം ഓഫിസിൽ നടന്ന ചടങ്ങിൽ ചീഫ് എഡിറ്റർ മാമ്മൻ മാത്യു ആണ് ആപ്പ്ളിക്കേഷന്‍ ഉദ്ഘാടനം ചെയ്തത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഭാഗ്യജാതകം, പ്രിയപ്പെട്ടവൾ, നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ 5, ചാക്കോയും മേരിയും, അനുരാഗം തുടങ്ങിയ പരിപാടികള്‍ മനോരമ മാക്സ് ആപ്പില്‍ കൂടി ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

മാക്സ് ഒറിജിനല്‍സ് പ്രീമിയം മെമ്പര്‍ഷിപ്പ് ഉപയോക്താക്കള്‍ക്ക്‌ എല്ലാ പരിപാടികളും എപ്പോള്‍ വേണമെങ്കിലും കാണുവാന്‍ കഴിയും, ഇതിനായി ഒരുവര്‍ഷം 499 രൂപ മുടക്കണം. ഇതിനോടകം 5ലക്ഷം ആളുകള്‍ മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുന്നു.

നിങ്ങൾക്കും ആകാം കോടീശ്വരൻ
കോടീശ്വരൻ മലയാളം

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *