മണിമുത്ത് – മലയാളം ടെലിവിഷൻ സീരിയൽ മഴവിൽ മനോരമ ചാനലില്‍ 19 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു

സ്റ്റെബിൻ ജേക്കബ്, ഷഫ്‌ന, അവന്തിക മോഹൻ എന്നിവരാണ് മണിമുത്ത് സീരിയൽ അഭിനേതാക്കള്‍

Mani Muthu Serial Online Videos
മണി മുത്ത് ജൂൺ 19 തിങ്കൾ ആഴ്ച്ച ആരംഭിക്കുന്നു

പ്രമുഖ മലയാളം ജനറൽ എന്റർടൈൻമെന്റ് ചാനലായ മഴവിൽ മനോരമ തങ്ങളുടെ ഏറ്റവും പുതിയ സീരിയല്‍ മണിമുത്ത് ന്‍റെ പ്രോമോ വീഡിയോ പുറത്തു വിട്ടു. രണ്ട് ബാലതാരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കുടുംബ വിഷയം ആണ് സീരിയൽ കൈകാര്യം ചെയ്യുന്നത്, സ്റ്റെബിൻ ജേക്കബ്, ഷഫ്ന, അവന്തിക മോഹൻ, മൃൺമയി, ശിവാരാധ്യ, സുജാത, ജിഷിൻ മോഹൻ എന്നിവരാണ് മണി മുത്ത് സീരിയലിലെ പ്രധാന താരങ്ങൾ.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

  • കഥാനായിക സീരിയല്‍ , മഴവില്‍ മനോരമ ചാനലില്‍ ജനുവരി 15 മുതല്‍ ആരംഭിക്കുന്നു, എല്ലാ ദിവസവും രാത്രി 07:00 മണിക്ക്

ഈ സീരിയലിന്റെ ലോഞ്ച് തീയതി 19 ജൂണ്‍ ആണ് ടെലികാസ്റ്റ് സമയം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 08:00 മണിക്ക് , ഏറ്റവും പുതിയ ടിആര്‍പ്പി റിപ്പോർട്ട് പ്രകാരം മഴവിൽ മനോരമ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. കിടിലം, എന്റമ്മ സൂപ്പറാ, മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും എന്നിവയാണ് മഴവില്‍ മനോരമ ചാനലിന്റെ ഇപ്പോഴത്തെ പരിപാടികള്‍.

ക്രെഡിറ്റ്‌സ്

സീരിയല്‍

Manimuthu - മണിമുത്ത്
Manimuthu – മണിമുത്ത്
ചാനല്‍ മഴവിൽ മനോരമ, മഴവിൽ മനോരമ എച്ച് ഡി
ലോഞ്ച് ഡേറ്റ് 19 ജൂണ്‍
സംപ്രേക്ഷണ സമയം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 08:00 മണിക്ക്
പുനസംപ്രേക്ഷണം
അഭിനേതാക്കള്‍ സ്റ്റെബിൻ ജേക്കബ്, ഷഫ്‌ന, അവന്തിക മോഹൻ, മൃൺമയി, ശിവാരാധ്യ, സുജാത, ജിഷിൻ മോഹൻ
ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, കിടിലം, എന്റമ്മ സൂപ്പറാ, മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓടിടി പ്ലാറ്റ്ഫോം മനോരമ മാക്സ്
ടിആര്‍പ്പി റേറ്റിംഗ്

സ്റ്റെബിൻ ജേക്കബ്

മണിമുത്ത് സീരിയലിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് പ്രമുഖ സീരിയല്‍ താരം സ്റ്റെബിൻ ജേക്കബ് ആണ്, നീർമാതളം സീരിയലിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം പിന്നീട് സീ കേരളത്തിലെ ചെമ്പരത്തിയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു . ചെമ്പരത്തിയിൽ ആനന്ദ് കൃഷ്ണന്റെ വേഷം ചെയ്ത സ്റ്റെബിൻ ജേക്കബ്, ഇപ്പോൾ മഴവിൽ മനോരമയ്ക്കുവേണ്ടി മണിമുത്ത് സീരിയലില്‍ പ്രധാന വേഷം ചെയ്യുന്നു.

Serial Manimuthu Launch Date
Serial Manimuthu Launch Date
അവന്തിക മോഹന്‍

ആത്മസഖി (മഴവിൽ മനോരമ), പ്രിയപെട്ടവൾ (മഴവിൽ മനോരമ), തൂവൽസ്പർശം (ഏഷ്യാനെറ്റ്) എന്നീ സീരിയലുകളിലെ വേഷങ്ങളിലൂടെയാണ് അവന്തിക ജനപ്രിയയായത്. ഇപ്പോൾ ഒരു മഴവിൽ മനോരമ സീരിയലിൽ അഭിനയിക്കാൻ അവര്‍ക്ക് അവസരം ലഭിക്കുന്നു, കഥാപാത്രത്തിന്റെ പേരും മറ്റ് വിശദാംശങ്ങളും ഉടൻ ഇവിടെ അപ്‌ഡേറ്റ് ചെയ്യും.

മണിമുത്ത് സീരിയലിലെ മറ്റൊരു അഭിനേതാവാണ് ഷഫ്‌ന, നിരവധി സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ട ജനപ്രിയ നടിമാരിൽ ഒരാളാണ് ഷഫ്‌ന. മഴവിൽ മനോരമയിലെ സുന്ദരിയിലൂടെയാണ് ഷഫ്‌ന മിനി സ്‌ക്രീൻ അരങ്ങേറ്റം കുറിച്ചത് , പിന്നീട് നോക്കെത്താ ദൂരത്ത്, ഭാഗ്യജാതകം എന്നീ പരമ്പരകളില്‍ അഭിനയിച്ചു.

മണിമുത്ത് സീരിയൽ മഴവിൽ മനോരമ
Manimuthu Serial Mazhavil

Leave a Comment