ചെമ്പരത്തി സീരിയലിന്റെ അവസാന എപ്പിസോഡ് വെള്ളിയാഴ്ച്ച 6.30ന് സീ കേരളം ചാനലില്‍
പ്രേക്ഷകലക്ഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ഉത്തരങ്ങളുമായി ചെമ്പരത്തി ക്ലൈമാക്സിലേക്ക്
മലയാളികളുടെ ഇഷ്ട വിനോദ ചാനലായ സീ കേരളം തുടക്കം മുതല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരയായ ‘ചെമ്പരത്തി’ അവസാന എപ്പിസോഡിലേക്ക്. ഉദ്വേഗം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെയും വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷകലക്ഷങ്ങളെ കോരിത്തരിപ്പിച്ച ‘ചെമ്പരത്തി‘ മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തിച്ചത് പ്രമേയം കൊണ്ടും അവതരണത്തികവു കൊണ്ടും വ്യത്യസ്തതയാര്‍ന്ന കുടുംബകഥയാണ്.
കഥ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ ആനന്ദിന്റെ രണ്ടാം വിവാഹം നടക്കുമോ അതോ കല്ല്യാണിയെ മരുമകളായി അഖിലാണ്ഡേശ്വരി അംഗീകരിക്കുമോ എന്നിങ്ങനെ പ്രേക്ഷകര്‍ അറിയാന്‍ കാത്തിരുന്ന നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കും എന്നതാണ് മഹാസംഗമം ക്ലൈമാക്‌സ് എപ്പിസോഡിന്റെ പ്രമോ വീഡിയോയില്‍ നിന്നു വ്യക്തമാകുന്നത്. കൂടാതെ, സീ കേരളത്തിലെ ജനപ്രിയ പരമ്പരയായ നീയും ഞാനും താരങ്ങളും ക്ലൈമാക്‌സ് എപ്പിസോഡിനു മാറ്റുകൂട്ടാനായെത്തുന്നു എന്നതും ശ്രദ്ധേയമാണ്.
സീ കേരളം സീരിയല്‍
ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും ശാലീനതയുമായി സമ്പന്ന കുടുംബമായ തൃച്ചമ്പലത്ത് വീട്ടുജോലിക്കാരിയായി എത്തുന്ന കല്യാണിയുടെയും തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയുടെ മൂത്ത മകനും, ബിസിനസ് മേഖലയിലെ പ്രമുഖനായ ആനന്ദിന്റെയും കഥയാണ് ഈ സീരിയല്‍ പറയുന്നത്. ഇവരുടെ മനോഹരമായ സൗഹൃദത്തിന്റെയും സംഘര്‍ഷഭരിതവുമായ പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആവിഷ്‌ക്കാരത്തിലൂടെയാണ് കഥയുടെ ഓരോ ഘട്ടവും പുരോഗമിച്ചിരുന്നത്. നര്‍ത്തകിയും അഭിനേത്രിയുമായ താരാകല്യാണാണ് കരുത്തയായ തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയായി വേഷമിട്ടിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് അമല ഗിരീഷ് കല്യാണിയായും, സ്റ്റെബിന്‍ ജേക്കബ് ആനന്ദായും മിനിസ്‌ക്രീനിലെത്തിയ പരമ്പരയ്ക്ക് തുടക്കം മുതല്‍ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
സീ5 ആപ്പില്‍ ലഭ്യം
ആയിരത്തിനടുത്ത് എപ്പിസോഡുകൾ കടന്നു അവസാന നിമിഷങ്ങളിൽ എത്തി നിൽക്കുമ്പോൾ ആനന്ദിന്റെ ഭാര്യയാവാനുള്ള ഭാഗ്യ പരീക്ഷണത്തിൽ കല്യാണിയാണോ വൈജയന്തിയാണോ വിധി പിന്തുണക്കുന്നതെന്ന ആശയക്കുഴപ്പങ്ങൾക്കുള്ള മറുപടിയാവും ഉദ്വേഗം നിറഞ്ഞ ക്ലൈമാക്സ് എപ്പിസോഡ് എന്നുറപ്പാണ്. മികച്ച സിനിമ- സീരിയല്‍ സമ്മാനിച്ച ഹിറ്റ് സംവിധായകന്‍ ഡോ. എസ് ജനാര്‍ദ്ദനന്‍ സംവിധാനം നിര്‍വ്വഹിച്ച ചെമ്പരത്തിയുടെ സഹ സംവിധായകന്‍ ഷാജി നൂറനാടാണ്. യവനിക ഗോപാലകൃഷ്ണന്‍, സഞ്ജന കൃഷ്ണന്‍, പ്രബിന്‍, ബ്ലസി കുര്യന്‍, ശ്രീപത്മ എന്നിവരാണ് സീരിയലിലെ മറ്റ് ശ്രദ്ധേയരായ അഭിനേതാക്കള്‍. സീരിയലിന്റെ അവസാന എപ്പിസോഡ് വെള്ളിയാഴ്ച്ച 6.30ന് സീ കേരളം ചാനലില്‍ കാണാം.