ഭാഗ്യജാതകം സീരിയൽ അവസാന എപ്പിസോഡ് 23 മാര്‍ച്ച് വൈകുന്നേരം 6.30 ന്

മഴവിൽ മനോരമ പരമ്പര ഭാഗ്യജാതകം ക്ലൈമാക്സ് എപ്പിസോഡിലേക്ക്

ഷഫ്ന നിസാം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മലയാളം പരമ്പര ഭാഗ്യജാതകം പരിസമാപ്തിയിലേക്ക്, അടുത്ത ആഴ്ച്ച (23 മാര്‍ച്ച്) ഇതിന്റെ അവസാന എപ്പിസോഡ് ചാനല്‍ ടെലികാസ്റ്റ് ചെയ്യുകയാണ്. അനുരാഗം പരമ്പര 6.30 ന്‍റെ സ്ലോട്ടിലേക്ക് നീങ്ങുകയാണ്, തിങ്കള്‍ മുതല്‍ ശനി വരെയാണ് സംപ്രേക്ഷണ സമയം. സാജന്‍ സൂര്യ, അഞ്ജന , വിന്‍ സാഗര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന ജീവിതനൌക

സീരിയല്‍ 23 മാര്‍ച്ച് , രാത്രി 7.00 മണിക്ക് ആരംഭിക്കുകയാണ്.

ഭാഗ്യജാതകം സീരിയൽ
climax episode of serial bhagyajathakam

മഴവില്‍ മനോരമയില്‍ ഏറ്റവും ജനപ്രീതിയുള്ള പരമ്പര മഞ്ഞില്‍ വിരിഞ്ഞ പൂവാണ്. ചാക്കോയും മേരിയും 100 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുകയും മികച്ച ടിആര്‍പ്പി നേടുകയും ചെയ്യുന്നു, ഒടുവില്‍ പുറത്തു വന്ന ബാര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം 2.44 പോയിന്‍റുകള്‍ നേടിയിട്ടുണ്ട്. ഇന്ദുലേഖയായി ഷഫ്ന നിസാം എത്തുന്ന പരമ്പര 23 ജൂലായ്‌ 2018 നാണു ചാനല്‍ ആരംഭിച്ചത്. ഷേണായി കുടുംബത്തിലെ പാര്‍വതിക്ക് ജനിച്ച ഇന്ദുലേഖയെ ജനനസമയത്ത് ബന്ധുക്കൾ ഉപേക്ഷിക്കുകയായിരുന്നു. കുട്ടി മരിച്ചുവെന്ന് പാർവതിയെ ബന്ധുക്കള്‍ വിശ്വസിപ്പിക്കുന്നു. മഴവില്‍ മനോരമ പരമ്പരകള്‍, മലയാളം സിനിമകള്‍ എന്നിവ മനോരമ മാക്സ് ആപ്പിലൂടെ ഓണ്‍ലൈനായി ആസ്വദിക്കാം.

അഭിനേതാക്കള്‍

ഷഫ്ന നിസാം – ഇന്ദുലേഖ , ബാലതാരമായി അരങ്ങേറ്റം കുറിച്ച ഷഫ്ന കഥ പറയുമ്പോള്‍ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. സുന്ദരി, നോക്കെത്താ ദൂരത്ത് എന്നിവയടക്കമുള്ള മഴവില്‍ മനോരമ പരമ്പരകളില്‍ പ്രധാന വേഷം ചെയ്തു. ഭാഗ്യജാതകം സീരിയലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അരുൺ ഷേണായി – സിദ്ധാർത്ഥ് വേണുഗോപാൽ, തുടക്കത്തില്‍ ഈ വേഷം കൈകാര്യം ചെയ്തത് ഗിരീഷ് നമ്പ്യാർ ആണ്
ശ്രുതി സുരേന്ദ്രൻ – അഭിരാമി
സിന്ധു വർമ്മ – പാർവതി ഷേണായി
ബാലചന്ദ്രൻ ചുള്ളിക്കാട്/മഹേഷ് – വിശ്വനാഥ് ഷേണായി
അർച്ചന മേനോൻ/സോണിയ ബൈജു കൊട്ടാരക്കര – ഷേണായി
ഫവാസ് സയാനി – രെഘുരാമന്‍
വിഷ്ണു വി നായർ – അനന്തന്‍

malayalam tv serial jeevithanouka online videos at manorama max app
online videos at manorama max app

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment