ബാർക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് മലയാളം – 22-28 ഫെബ്രുവരി (ആഴ്ച 8)

ജനപ്രിയ മലയാളം ചാനലുകള്‍ , പരിപാടികള്‍ – ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ്

ഫെബ്രുവരി 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ മലയാളം ടെലിവിഷന്‍ ചാനലുകള്‍ മൊത്തത്തില്‍ നേടിയ റേറ്റിംഗ് പോയിന്‍റുകള്‍, സീരിയലുകള്‍ , സിനിമകള്‍, മറ്റു പരിപാടികള്‍ ഇവ നേടിയ ടിആര്‍പ്പി റിപ്പോര്‍ട്ട് ആണ് ബാര്‍ക്ക് ഈ ആഴ്ച പുറത്തു വിട്ടത്. അതിശയങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നാണ് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നത്‌, ഏഷ്യാനെറ്റ്‌ തങ്ങളുടെ മൃഗീയ ഭൂരിപക്ഷം തുടരുക തന്നെയാണ്.

ബാർക്ക് റേറ്റിംഗ് മലയാളം
Sa Re Ga Ma Pa Keralam – Saturday and Sunday at 8:30 PM On Zee Keralam

ഒരിക്കല്‍ കൂടി മഴവില്‍ മനോരമ രണ്ടാം സ്ഥാനത്ത് തുടരുന്നു, ഫ്ലവേര്‍സ് വീണ്ടും മൂന്നാമതായി തുടരുകയാണ്. നാലാം സ്ഥാനത്തിനായി സൂര്യ ടിവിയും സീ കേരളവും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ്. സിനിമകളുടെ പിന്‍ബലത്തില്‍ കൈരളി ടിവി ഒരിക്കല്‍ കൂടി നൂറു പോയിന്‍റുകള്‍ കടന്നിരിക്കുന്നു.

ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ സംപ്രേക്ഷണം ചാനലിന് മികച്ച നേട്ടം ഉണ്ടാക്കിയിട്ടുണ്ട്, കഴിഞ്ഞ 22, 23 ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്കാണ് ചാനല്‍ പ്രൌഡഗംഭീരമായ താരനിശ ടെലിക്കാസ്റ്റ് ചെയ്തത്, സീരിയലുകളില്‍ കുടുംബവിളക്ക് , വാനമ്പാടി ഇവയുടെ അപ്രമാധിത്യം തുടരുകയാണ്. മറ്റു പരമ്പരകളും ബിഗ്‌ ബോസ് മലയാളവും ഏഷ്യാനെറ്റ്‌ ചാനലിന് ബാർക്ക് റേറ്റിംഗില്‍ നേട്ടം ഉണ്ടാക്കുന്നു.

മലയാളം ചാനലുകളുടെ ബാര്‍ക്ക് പ്രകടനം

ചാനല്‍ആഴ്ച
876
ഏഷ്യാനെറ്റ്‌10349871021
മഴവില്‍ മനോരമ267288259
ഫ്ലവേര്‍സ്236256253
സൂര്യാ ടിവി211191198
സീ കേരളം195205194
കൈരളി ടിവി131126109
ഏഷ്യാനെറ്റ്‌ പ്ലസ്ലഭ്യമല്ലലഭ്യമല്ലലഭ്യമല്ല
ഏഷ്യാനെറ്റ്‌ മൂവിസ്ലഭ്യമല്ലലഭ്യമല്ലലഭ്യമല്ല
സൂര്യാ മൂവിസ്ലഭ്യമല്ലലഭ്യമല്ലലഭ്യമല്ല
അമൃത ടിവി515141
Arabikadalinte Simham Movie
Arabikadalinte Simham Movie

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.