കണ്ണന്‍റെ രാധ ഏഷ്യാനെറ്റ്‌ ടിവി സീരിയല്‍ 26 നവംബര്‍ മുതല്‍ ആരംഭിക്കുന്നു

ഷെയര്‍ ചെയ്യാം

തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 5.30 നാണു കണ്ണന്‍റെ രാധ സീരിയല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നത്

കണ്ണന്‍റെ രാധ സീരിയല്‍
മലയാളം ഭക്തി പരമ്പരകള്‍

സ്റ്റാർ ഭരത് ചാനൽ ഷോ രാധാകൃഷ്ണിന് ഒരു മലയാളം ഡബ്ബ് പതിപ്പ് ലഭിക്കുന്നു, ഏഷ്യാനെറ്റ് ചാനല്‍ പുണ്യ പുരാണ പരമ്പര കേരള ടിവി പ്രേക്ഷര്‍ക്കായ് എത്തിക്കുന്നു. 26 നവംബര്‍ മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി 6 മണിക്കാണ് വരെയാണ് സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത് (ഇപ്പോള്‍ 5.30), സ്റ്റാർ ഭരത് ചാനലിൽ ഇതിനോടകം 30 ലധികം എപ്പിസോഡുകൾ മറികടന്ന രാഥാ കൃഷ്ണ മികച്ച റ്റി ആര്‍ പ്പി റേറ്റിംഗ് നേടുന്നുണ്ട്. കൈലാസ നാഥന്‍, വേഴാമ്പല്‍ പോലെയുള്ള ഹിന്ദി മൊഴിമാറ്റ പരമ്പരകള്‍ക്ക് ഇവിടെയും കാഴ്ചക്കാരെ ലഭിക്കുന്നുണ്ട് (മൊഹബത്ത് എന്നൊരു പരമ്പര കൂടി ഇപ്പോള്‍ ഏഷ്യനെറ്റ് ആരംഭിച്ചിട്ടുണ്ട്).

മാര്‍ച്ച് 9 മുതല്‍ ഈ പരമ്പര വൈകുന്നേരം 5.00 മണി മുതല്‍ 6.00 മണിവരെയാണ് സംപ്രേക്ഷണം ചെയ്യുക. ബിഗ് ബോസ് മലയാളം വോട്ടിംഗ് ചെയ്യുവാന്‍ ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗപ്പെടുത്താം. എല്ലാ ദിവസവും രാത്രി 9 മണിക്ക് ആവും ബിഗ്‌ ബോസ് 2 ഇനി ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുക.

bigg boss 2 new telecast time on asianet
bigg boss 2 now everyday at 9.00 p.m on asianet

അഭിനേതാക്കള്‍

സുമേദ് മുദ്ഗാൽക്കറും മല്ലിക സിങ്ങുമാണ് കണ്ണന്‍റെ രാധയിലെ പ്രധാന അഭിനേതാക്കൾ, കൃഷ്ണനും രാധയും തമ്മിലുള്ള ബന്ധമാണ് ഈ മലയാള സീരിയലിന്റെ ഇതിവൃത്തം. സ്വാർത്ഥിക് പ്രൊഡക്ഷൻസ് എന്ന ബാനറിൽ സിദ്ധാർത്ഥ് കുമാർ തിവാരി നിർമ്മിച്ചു രാഹുൽ തിവാരി സംവിധാനം ചെയ്യുന്നു . യശോദ, നന്ദ ബാബ, ബലരാമൻ, കംസൻ, കൃതിദ, ദേവകി തുടങ്ങിയവരാണ് കണ്ണന്‍റെ രാധയിലെ മറ്റു കഥാപാത്രങ്ങൾ. കൂടുതൽ ഭാഷകളിൽ ഡബ്ബ് ചെയ്യുന്നതിനായി ഗംഭീരമായ ബജറ്റിലാണ് സ്റ്റാർ നെറ്റ്‌വർക്ക് ഇത് നിർമ്മിച്ചിരിക്കുന്നത്. ഹോട്ട്സ്റ്റാർ ആപ്ലിക്കേഷൻ വഴി ഇത് ഓൺലൈനിൽ ലഭ്യമാകും.

സുമേദ് മുദ്ഗാൽക്കർ, ഹിമാൻഷു റാണ – കൃഷ്ണ
മല്ലിക സിംഗ്, ശിവ്യ പത്താനിയ – രാധ
റീന കപൂർ – യശോദ
ഗവി ചഹാൽ – നന്ദ ബാബ
ബസന്ത് ഭട്ട് – ബലരാമ
അർപിത് റാങ്ക – കൻസ
അകാങ്‌ഷ റാവത്ത് – കൃതിദ
രാകേഷ് കുക്രേത്തി – വൃഷ്ഭന്‍
റുഷിരാജ് പവാർ – അയൻ
ഫലാക് നാസ് – ദേവകി
മാലിനി സെൻഗുപ്ത – ജതില ദേവി

ഹോട്ട് സ്റ്റാർ
ഹോട്ട് സ്റ്റാർ

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു