ജാക്ക് ഡാനിയൽ സിനിമ മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 04.30 മുതൽ സൂര്യ ടിവിയിൽ

സൂര്യ ടിവി പ്രീമിയര്‍ മൂവി – ജാക്ക് ഡാനിയൽ

ജാക്ക് ഡാനിയൽ സിനിമ
Jack and Daniel Malayalam Premier Movie Surya TV

ജനപ്രിയ നായകന്‍ ദിലീപ്, ആക്ഷന്‍ കിംഗ് അര്‍ജുന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ജാക്ക് ഡാനിയൽ സിനിമയുടെ ആദ്യ സംപ്രേക്ഷണം സൂര്യ ടിവിയില്‍ മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 04.30 മുതൽ. സുസ്മിത ഐ.പി.എസ് ആയി അഞ്ജു കുര്യൻ വേഷമിട്ട സിനിമയില്‍ ജനാര്‍ദ്ദനന്‍, സൈജു കുറുപ്പ്, അശോകന്‍, ഇന്നസെന്‍റ്, ലക്ഷ്മി ഗോപാലസ്വാമി, സുരേഷ് കൃഷ്ണ, പൊന്നമ്മ ബാബു, ദേവന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.

സൂര്യ ടിവി ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്ന സീരിയല്‍ യദു നന്ദനം ബാലാമണിയുടെ കഥ പറയുന്നു

സിബിഐ ഓഫീസറായ ഡാനിയൽ, ദിലീപിന്റെ കഥാപാത്രം ജാക്ക് (ജാക്ക്സണ്‍) ഇവര്‍ തമ്മിലുള്ള മത്സരമാണ്‌ സിനിമയുടെ ഇതിവൃത്തം. എസ്.എൽ പുരം ജയസൂര്യ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷിബു തമീൻസ് ആണ്. തമീൻസ് ഫിലിംസ് തീയെറ്ററുകളിലെത്തിച്ച ത്രില്ലര്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.

പ്രിത്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് ആണ് ചാനല്‍ പ്രീമിയര്‍ ചെയ്യുന്ന മറ്റൊരു സിനിമ. നിരവധി പുതിയ സിനിമകളുടെ സംപ്രേക്ഷണ അവകാശം കൈവശമാക്കിയ സണ്‍ ടിവി അഞ്ചാം പാതിര, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളുടെ സാറ്റ് ലൈറ്റ് അവകാശങ്ങള്‍ കരസ്ഥമാക്കി.

പരമ്പര യദു നന്ദനം
surya serial yadhu nandhanam

അഭിനേതാക്കൾ

ദിലീപ് – ജാക്സൺ (ജാക്ക്)
അർജുൻ – ഡാനിയൽ അലക്സാണ്ടർ
അഞ്ജു കുര്യൻ – സുസ്മിത
അശോകൻ – എസ്‌ഐ ഹരി
സൈജു കുറുപ് – ഡി.വൈ.എസ്.പി ഫിലിപ്പോസ്
ദേവൻ – ജി.കെ നായര്‍
ഇന്നസെന്റ് – കോയാപ്പറമ്പന്‍
സുരേഷ് കൃഷ്ണ – ജെറാൾഡ് മാത്യു

അഞ്ചാം പാതിര
അഞ്ചാം പാതിര

Leave a Comment